|    Aug 21 Mon, 2017 5:33 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എആദായനികുതി ഭേദഗതി ബില്ല് ലോക്‌സഭയില്‍ പാസായി

Published : 30th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 1961ലെ ആദായനികുതി നിയമത്തിലും 2016ലെ ധനനിയമത്തിലും ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്ല് ലോക്‌സഭ പാസാക്കി. തിങ്കളാഴ്ച ലോക്‌സഭയില്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ധനബില്ലായി അവതരിപ്പിച്ച ഭേദഗതി പ്രതിപക്ഷം ഉയര്‍ത്തിയ ബഹളങ്ങള്‍ക്കിടെ ശബ്ദവോട്ടോടെയാണു സഭ പാസാക്കിയത്. കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്ക് 50 ശതമാനം പിഴയോടെ പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിച്ച് പണം നിയമവിധേയമാക്കാം. ഇങ്ങനെ വെളിപ്പെടുത്താതെ വയ്ക്കുന്ന കള്ളപ്പണം പിടിച്ചാല്‍ 85 ശതമാനം ഈടാക്കും. അതോടൊപ്പം കള്ളപ്പണക്കാര്‍ക്ക് അവരുടെ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ പുതിയ ബില്ല് അവസരം വ്യവസ്ഥചെയ്യുന്നുണ്ട്. തുകയുടെ 25 ശതമാനം അഞ്ചുവര്‍ഷത്തേക്കു പിന്‍വലിക്കാതെ പലിശയില്ലാതെ ബാങ്കില്‍ നിക്ഷേപമായി നിലനിര്‍ത്തണം.
ധനബില്ലായി അവതരിപ്പിച്ചതുകൊണ്ട് രാജ്യസഭയില്‍ അവതരിപ്പിക്കുന്നതോടെ ഭേദഗതി നിയമമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക