|    Jul 22 Sat, 2017 10:27 am
FLASH NEWS

എം സ്വരാജിന്റെ തിരഞ്ഞെടുപ്പു പ്രചാരണം: ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ചുകള്‍ സമാപിച്ചു

Published : 17th April 2016 | Posted By: SMR

തൃപ്പൂണിത്തുറ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എം സ്വരാജിന്റെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് മാര്‍ച്ചുകള്‍ സമാപിച്ചു. രണ്ടുദിവസമായി പര്യടനം നടത്തിയ മാര്‍ച്ചുകളാണ് തൃപ്പൂണിത്തുറയില്‍ സമാപിച്ചത്.
ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് റിയാസ് നയിച്ച മാര്‍ച്ച് ഇന്നലെ രാവിലെ പൂത്തോട്ടയില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ് ശര്‍മ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ വി കെ വിവേക് അധ്യക്ഷതവഹിച്ചു. എസ് കെ സജീഷ്, പി എ മുഹമ്മദ് റിയാസ്, പി ബി രതീഷ്, എബി പാലാന്‍ സംസാരിച്ചു.
പി പി ദിവ്യ ക്യാപ്റ്റനായ മാര്‍ച്ച് കുമ്പളത്ത് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു. പി എസ് സജിത അധ്യക്ഷതവഹിച്ചു. എസ് സതീഷ്, പി പി ദിവ്യ, വി എ ശ്രീകുമാര്‍ സംസാരിച്ചു. പൂത്തോട്ടയില്‍നിന്ന് ആരംഭിച്ച യൂത്ത് മാര്‍ച്ച് ഉദയംപേരൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിരവധി കേന്ദ്രങ്ങളില്‍ ഊഷ്മളമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.
കുമ്പളത്തുനിന്നും ആരംഭിച്ച മാര്‍ച്ച് കുമ്പളം, മരട്, എരൂര്‍ എന്നിവിടങ്ങളില്‍ നിരവധി കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രണ്ട് മാര്‍ച്ചുകളും എസ്എന്‍ ജങ്ഷനില്‍ സംഗമിച്ചു സംയുക്തമായി ലായം കൂത്തമ്പലത്തില്‍ സമാപിച്ചു. സമാപന സമ്മേളനം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ എസ് അരുണ്‍ കുമാര്‍ അധ്യക്ഷതവഹിച്ചു. പി എ മുഹമ്മദ് റിയാസ്, പി പി ദിവ്യ, എസ് സനീഷ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക