|    Mar 27 Mon, 2017 8:22 pm
FLASH NEWS

എം സ്വരാജിനെ കഴുതയോട് ഉപമിച്ച് സിപിഐ മുഖപത്രം

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: ഡിവൈ എഫ്‌ഐ നേതാവും എംഎല്‍എയുമായ എം സ്വരാജിനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം. സ്വരാജിനെ കഴുതയോട് ഉപമിച്ച ലേഖനത്തില്‍ വി എസ് അച്യുതാനന്ദനെ പുറത്താക്കണമെന്നാവശ്യപ്പെട്ട കപ്പലണ്ടി കമ്യൂണിസ്റ്റാണ് സ്വരാജെന്നും ലേഖനം പറയുന്നു.
സിപിഐ പതാകയെ പീറത്തുണിയെന്ന് പരിഹസിച്ചതിനുള്ള മറുപടിയായാണ് വാതില്‍പ്പഴുതിലൂടെ എന്ന പംക്തിയിലെ ലേഖനം. ചരിത്രമറിയാത്ത കമ്മ്യൂണിസ്റ്റ് ഗര്‍ദ്ദഭത്തിന് നാല്‍പതാം പക്കത്തും ബുദ്ധി മുളച്ചില്ലെങ്കില്‍ തലയില്‍ തക്കാളികൃഷി നടത്തുന്നതാണ് നല്ലതെന്ന് ലേഖനം പരിഹസിക്കുന്നു.
സിപിഐയുടെ ചെങ്കൊടിയെ പീറത്തുണിയെന്ന് വിളിച്ച ഇദ്ദേഹത്തിന്റെ പൂര്‍വ ചരിത്രം ഇതിഹാസ തുല്യമാണെന്നും മാധ്യമ പ്രവര്‍ത്തകരെ പിതൃശൂന്യരെന്നു വിളിച്ച ആളാണിദ്ദേഹമെന്നും സ്വരാജിന്റെ പേരെടുത്തു പറയാതെ ലേഖനം വിമര്‍ശിക്കുന്നു.
കമ്മ്യൂണിസത്തെക്കുറിച്ച് ഈ അസുരവിത്ത് ഗ്വാ ഗ്വാ വിളിക്കുമ്പോള്‍ ‘കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്നു ഗര്‍ദ്ദഭം’ എന്നു പറഞ്ഞാല്‍, തലയില്‍ ആള്‍താമസമില്ലാത്ത ഒരാളെ കൂട്ടിനുകിട്ടിയല്ലോ എന്ന് കഴുത അഭിമാനിക്കും,
വി എസ് അച്യുതാനന്ദന്റെ തലവെട്ടി ഉത്തര കൊറിയന്‍ മോഡല്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ട കപ്പലണ്ടി കമ്മ്യൂണിസ്റ്റാണ് സിപിഐയുടെ ചെങ്കൊടിയെ പീറത്തുണിയെന്നു വിമര്‍ശിച്ചത്.
മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി ആ മഹത്തായ സന്ദേശത്തിന് ശോഭകേടുണ്ടാക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടത് ബന്ധപ്പെട്ട നേതൃത്വമാണ്. പ്രസ്ഥാനത്തിലെ ചാരസന്തതികളെയും ജാരസന്തതികളെയും കണ്ടെത്തി തൂത്തെറിഞ്ഞില്ലെങ്കില്‍ അതൊരു മഹാദുരന്തമാവുമെന്നും ലേഖനം മുന്നറിയിപ്പു നല്‍കുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day