|    Aug 17 Fri, 2018 12:44 pm
FLASH NEWS

എം സി റോഡില്‍ വീണ്ടും വാഹനാപകടം : നവദമ്പതികളടക്കം നാലുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു

Published : 8th September 2017 | Posted By: fsq

 

മൂവാറ്റുപുഴ: കെഎസ്ടിപി റോഡുവികസനം നടക്കുന്ന എം സി റോഡില്‍ മീങ്കുന്നത്തു  വീണ്ടും വാഹനാപകടം. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടുമണിയോടെ കോട്ടയം ഭാഗത്തു നിന്ന് വരികയായിരുന്ന കാര്‍ മണ്ണത്തൂര്‍ഭാഗത്തു വന്ന സ്‌കൂട്ടറിനെ ഇടിക്കാതെ വെട്ടിച്ചപ്പോള്‍ പത്തടി താഴെയുള്ള ആരക്കുഴ റോഡിലേക്ക് മറിയുകയായിരുന്നു. വാഹനം കീഴ്‌മേല്‍ മറിഞ്ഞെങ്കിലും കാറോടിച്ചിരുന്ന അതിരമ്പുഴ ശ്രീകണ്ഠമണ്ഡലം കാഞ്ഞിരംകാലായില്‍ ജോബിന്‍, ഭാര്യ ദിവ്യ എന്നിവരും ജോബിന്റെ സഹോദരിയടക്കം കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരും ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. കഴിഞ്ഞ ഒന്നാം തിയതി വിവാഹം കഴിഞ്ഞ ഇവര്‍ ബെംഗളൂരുവിലുള്ള ബന്ധുക്കളെ യാത്രയയക്കാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. കൂത്താട്ടുകുളം, മുവാറ്റുപുഴ, ആരക്കുഴ, മണ്ണത്തൂര്‍ എന്നിങ്ങനെ നാല് റോഡുകള്‍ കൂടിച്ചേരുന്ന മീങ്കുന്നം കവലയില്‍ റോഡുപരിഷ്‌കാരങ്ങള്‍ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല. അപകടം നടന്ന സ്ഥലത്തു എം സി റോഡും ആരക്കുഴ റോഡും കൂട്ടിച്ചേര്‍ത്തു ലെവല്‍ ചെയ്തു വീതി കൂട്ടുമെന്ന് നേരത്തെ ധാരണയായിരുന്നെങ്കിലും കെഎസ്ടിപി മേല്‍നോട്ടത്തില്‍ റോഡുവികസനം നടത്തുന്ന കോണ്‍ട്രാക്ടര്‍മാര്‍ ഇത് ചെയ്യുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss