|    Jul 26 Wed, 2017 4:27 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എം ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

Published : 26th May 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം ശിവശങ്കറെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായി ദിനേശന്‍ പുത്തലത്തിനെയും നിയമിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കും. കവിയും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ പ്രഭാവര്‍മയെ സ്‌പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു.
കെഎസ്ഇബി സിഎംഡിയായ എം ശിവശങ്കര്‍ ടൂറിസം, പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകളിലും ഐടി മിഷനിലും ഡയറക്ടറായും പൊതുവിദ്യാഭ്യാസ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്ദിനേശന്‍ പുത്തലത്ത്. ആഭ്യന്തര സെക്രട്ടറിയായ നളിനി നെറ്റോ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ചീഫ് ഇലക്റ്ററല്‍ ഓഫിസറായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക