|    Sep 23 Sat, 2017 2:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

എം വിജയകുമാര്‍ കെടിഡിസി ചെയര്‍മാനാവും

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: സിപിഎമ്മിന് ലഭിച്ച ബോര്‍ഡ്-കോര്‍പറേഷനുകളിലെ അധ്യക്ഷന്‍മാരെ സംബന്ധിച്ച് ധാരണയായി. മുന്‍മന്ത്രി എം വിജയകുമാര്‍ കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനാവും.  കോലിയക്കോട് കൃഷ്ണന്‍ നായരാണ് സഹകരണ യൂനിയന്‍ ചെയര്‍മാന്‍.  പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
ഡോ. രാജന്‍ ഗുരുക്കളെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനാക്കും. കേരളാ കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം നേതാവ് സ്‌കറിയ തോമസാണ്  കെഎസ്‌ഐഇ ചെയര്‍മാന്‍. കാഷ്യു കോര്‍പറേഷന്‍ ചെയര്‍മാനായി എസ് ജയകുമാറിനെയും കാപക്‌സ് ചെയര്‍മാനായി എസ് സുദേവിനെയും നിയമിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക