|    Feb 21 Wed, 2018 8:53 am
FLASH NEWS

എം പി വീരേന്ദ്രകുമാറിന്റെ എല്‍ഡിഎഫ് പ്രവേശനം ജനങ്ങള്‍ ആഗ്രഹിക്കുന്നു: ജനതാദള്‍ ലെഫ്റ്റ്‌

Published : 9th December 2017 | Posted By: kasim kzm

കോഴിക്കോട്: എം.പി.വീരേന്ദ്ര കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം ജനങ്ങള്‍ ആഗ്രഹിച്ചതാണെന്നും മറിച്ച് യുഡിഎഫില്‍ തുടരണമെന്ന് പറയുന്ന ചിലര്‍ തത്ത്വം ബലികഴിച്ചവരാണെന്നും ജനതാദള്‍ (എസ്്്) ലയന സമ്മേളനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ഉണ്ടാക്കിയ സംഖ്യം ഫലപ്രദമാക്കാന്‍ സാധിക്കാതിരുന്നത് കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കേറ്റ കനത്ത ആഘാതമാണ്. സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ കടുത്ത നിലപാടെടുക്കുന്ന വീരേന്ദ്ര കുമാറിന്റെ എല്‍ഡിഎഫ് പ്രവേശനം ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് ശക്തികള്‍ക്ക് ഗുണം ചെയ്യുമെന്ന് ജനതാദള്‍ലെഫ്റ്റ് സംസ്ഥാന പ്രസിഡണ്ട് ഇളമന ഹരിദാസ് ലയന സമ്മേളനത്തില്‍ പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജെഡിയു അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ കുന്‍വര്‍ ഡാനിഷലി ഉദ്ഘാടനം ചെയ്തു. ജെഡിയു (ലെഫ്റ്റ്) സംസ്ഥാന പ്രസിഡന്റ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. മന്ത്രി മാത്യു ടി തോമസ്, സി കെ നാണു എംഎല്‍എ, കെ കൃഷ്ണന്‍കുട്ടി  സംസാരിച്ചു.ജനതാദള്‍ ലെഫ്റ്റ് സംസ്ഥാന ക്യാംപ്്്് ജനുവരി  6, 7 തിയ്യതികളില്‍ കല്‍പ്പറ്റയില്‍ നടത്താന്‍ തീരുമാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss