|    Apr 28 Fri, 2017 4:03 am
FLASH NEWS

എം പി അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ അന്തരിച്ചു

Published : 19th October 2016 | Posted By: SMR

മഞ്ചേരി: ജമാഅത്തെ ഇസ്‌ലാമി അംഗവും ഗ്രന്ഥകാരനും സാമൂഹിക പ്രവര്‍ത്തകനും വ്യാപാരിയുമായ എം പി അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ (89) അന്തരിച്ചു.
ഇസ്‌ലാമും കമ്മ്യൂണിസവും എന്ന ഗ്രന്ഥം രചിച്ചിട്ടുള്ള ഇദ്ദേഹം ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഹസ്‌റത്ത് ആയിശ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു.
ഇശാഅത്തുല്‍ ഇസ്‌ലാം ട്രസ്റ്റ്, മുബാറക് ഇംഗ്ലീഷ് സ്‌കൂള്‍, മുബാറക് മസ്ജിദ്, ശാഫി മസ്ജിദ് എന്നിവയുടെ ഭാരവാഹിയാണ്. ഹാദി പബ്ലിഷിങ് ഹൗസ് സ്ഥാപകനായ ഇദ്ദേഹം കുരിക്കള്‍ കയര്‍ ഹൗസ് ഉടമയുമായിരുന്നു.
ഭാര്യ: പരേതയായ കൊരമ്പയില്‍ ഫാത്തിമ. മക്കള്‍: മുഹമ്മദലി കുരിക്കള്‍ (ഷൂ ക്ലബ്), മുഹ്‌സിന്‍ കുരിക്കള്‍ (പരവതാനി), മുനീര്‍ കുരിക്കള്‍ (കുരിക്കള്‍ ഹോം സ്റ്റുഡിയോ), അസ്‌ലം കുരിക്കള്‍ (കുരിക്കള്‍ ഏജന്‍സീസ്), ആയിശ, ഹസീന.
മരുമക്കള്‍: പരേതനായ വി എം ബഷീര്‍, അബ്ദുസ്സലാം എടയൂര്‍, ജമീല ശാന്തപുരം, മുംതാസ് പറമ്പില്‍പീടിക, നസീഹത്ത് മമ്പാട്, സുനീറ മുള്ളമ്പാറ.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day