|    Jan 19 Thu, 2017 6:22 pm
FLASH NEWS

എം ടി ആലി മുസ്‌ല്യാര്‍ അന്തരിച്ചു

Published : 13th July 2016 | Posted By: SMR

വല്ലപ്പുഴ: പ്രമുഖ പണ്ഡിതന്‍ നെല്ലായ മാരായമംഗലം മാണിത്തൊടി ആലി മുസ്‌ല്യാര്‍ (82) അന്തരിച്ചു. ഇന്നലെ രാവിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. വാണിയംകുളം ജാമിഅ: റഹീമിയ്യ അറബിക് കോളജില്‍ വൈസ് പ്രിന്‍സിപ്പലായും മാരായമംഗലം കെ ടി പടി മഹല്ല് പ്രസിഡന്റായും സേവനമനുഷ്ടിച്ചുവരികയായിരുന്നു.
കരുവാരക്കുണ്ട്, തുവ്വൂര്‍, തരിശ്, കാര്യവട്ടം, പെരിഞ്ഞനം, കുളപ്പറമ്പ്, മാരായമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ ദീര്‍ഘകാലം മുദരിസായിരുന്നു. കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, ആലിപ്പറമ്പ് കുഞ്ഞീതു മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാധ ഗുരുനാഥന്‍മാരാണ്. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കാപ്പില്‍ വി ഉമര്‍ മുസ്‌ല്യാര്‍, മേലാറ്റൂര്‍ പി കുഞ്ഞാണി മുസ്‌ല്യാര്‍, നെല്ലായ കുഞ്ഞഹമ്മദ് മുസ്‌ല്യാര്‍ എന്നിവര്‍ സഹപാഠികളാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: ഖദീജ, ബഷീര്‍ (സഊദി), ഷാഹിദ, അബ്ദുസ്സലാം (സഊദി), സഫിയ, സിയാവുദ്ദീന്‍, അബ്ദുല്‍ കബീര്‍ (സഊദി). മരുമക്കള്‍: മൊയ്തീന്‍ മാരായമംഗലം, റൈഹാനത്ത് കൊപ്പം, ഹംസ പാറല്‍, മുഹ്‌സിന പട്ടാമ്പി, മൊയ്തു കുളപ്പിട, ജുമൈല ഏലംകുളം. പ്രമുഖ പണ്ഡിതന്‍മാര്‍, സാദാത്തുക്കള്‍, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു. ഖബറടക്കം വന്‍ ജനാവലിയുടെ സാനിദ്ധ്യത്തില്‍ മാരായമംഗലം മഹല്ല് ഖബര്‍സ്ഥാനില്‍ നടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക