|    Sep 25 Tue, 2018 2:08 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എം ടി അബ്ദുല്ല മുസ്‌ല്യാര്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി

Published : 15th January 2017 | Posted By: fsq

 

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായി എം ടി അബ്ദുല്ല മുസ്‌ല്യാരെ തിരഞ്ഞെടുത്തു. കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാരുടെ നിര്യാണത്തെ തുടര്‍ന്ന് വന്ന ഒഴിവിലാണ് കോഴിക്കോട്ട് ചേര്‍ന്ന ബോര്‍ഡ് നിര്‍വാഹക സമിതി യോഗം എം ടി അബ്ദുല്ല മുസ്‌ല്യാരെ തിരഞ്ഞെടുത്തത്.മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര സ്വദേശിയായ എം ടി അബ്ദുല്ല മുസ്‌ല്യാര്‍ നിലവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും പരീക്ഷാ ബോര്‍ഡ് ചെയര്‍മാനുമാണ്. മനാന്‍തൊടി അലവിക്കുട്ടി മുസ്‌ല്യാരുടെയും ഫാത്വിമയുടെയും മകനായി 1950 മാര്‍ച്ച് 17ന് ജനനം. കര്‍മശാസ്ത്ര പണ്ഡിതനാണ്. 1973ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. ജാമിഅയില്‍ പതിമൂന്ന് വര്‍ഷം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് നന്തി ദാറുസ്സലാം അറബിക് കോളജിലും കുറ്റിക്കാട്ടൂര്‍ യമാനിയ്യ അറബിക് കോളജിലും പ്രിന്‍സിപ്പലായി. ഇ കെ അബൂബക്കര്‍ മുസ്‌ല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാര്‍, സി അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍, ടി കുഞ്ഞുമുഹമ്മദ് മുസ്‌ല്യാ ര്‍, സി കെ മുഹമ്മദ് സഈദ് മുസ്‌ല്യാ ര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്. ഒഴിവുവന്ന എക്‌സിക്യൂട്ടിവ് മെംബര്‍ സ്ഥാനത്തേക്ക് പിണങ്ങോട് അബൂബക്കറിനെയും തിരഞ്ഞെടുത്തു. കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ അനുസ്മരണ സമ്മേളനം ജനുവരി 21ന് രാവിലെ പത്തുമണിക്ക് കോഴിക്കോട്ട് നടത്താന്‍ യോഗം തീരുമാനിച്ചു.പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss