|    Oct 24 Wed, 2018 1:52 am
FLASH NEWS

എം കെ ഹേമചന്ദ്രന്റെ ജീവിതം യുവതലമുറ മാതൃകയാക്കണം: ഉമ്മന്‍ ചാണ്ടി

Published : 29th January 2017 | Posted By: fsq

 

കായംകുളം: എം കെ ഹേമചന്ദ്രന്റെ ജീവിതം യുവതലമുറ മാതൃകയാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുന്‍ ധനമന്ത്രിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന എം കെ ഹേമചന്ദ്രന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ദീര്‍ഘ വീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. ഇന്ത്യയിലാദ്യമായി തൊഴിലാല്ലാത്ത യുവതിയുവാക്കള്‍ക്ക് തോഴിലില്ലായ്മ വേതനം, വിവിധ ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയവ ഇദ്ദേഹം ധനമന്ത്രിയായിരിക്കെയാണ് നടപ്പാക്കിയത്. പിഎസ്‌സി ചെയര്‍മാനായിരിക്കെ നിയമനങ്ങള്‍ സുതാര്യമാക്കി. പതിറ്റാണ്ടുകള്‍ പൊതു പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്നിട്ടും അദ്ദേഹത്തിനെതിരേ ഒരിക്കല്‍ പോലും ആരോപണങ്ങളോ ആക്ഷേപങ്ങളോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി അധ്യക്ഷത വഹിച്ചു. ജെഡിയു സെക്രട്ടറി ജനറല്‍ ഷേക്ക് പി ഹാരീസ്, കോണ്‍ഗ്രസ് നേതാക്കളായ എ ത്രിവിക്രമന്‍ തമ്പി, ഇ സെമീര്‍, എന്‍ രവി, എസ് രാജേന്ദ്രന്‍, യു മുഹമ്മദ്, ശ്രീജിത്ത് പത്തിയൂര്‍, പി എസ് പ്രസന്നകുമാര്‍, പി എസ് ബാബുരാജ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss