|    Nov 15 Thu, 2018 1:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എം കെ രാജേന്ദ്രന്‍പിള്ളയെ ചോദ്യം ചെയ്യുമെന്ന് ആദായനികുതി വകുപ്പ്

Published : 13th June 2017 | Posted By: fsq

 

കൊച്ചി: അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ശ്രീവല്‍സം ഗ്രൂപ്പ് ഉടമ എം കെ രാജേന്ദ്രന്‍പിള്ളയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ആദായ നികുതിവകുപ്പ്് അധികൃതര്‍. പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചുമാത്രമേ കോടികളുടെ നിക്ഷേപത്തെക്കുറിച്ച് സ്ഥിരീകരിക്കാനാകൂവെന്ന് ആദായനികുതി പറഞ്ഞു. ശ്രീവല്‍സം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 400 കോടി രൂപയുടെ അനധികൃത നിക്ഷേപമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അതേസമയം പിള്ളയുടെ ബിസിനസ് പങ്കാളി രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് വിശദമായ അന്വേഷണമാരംഭിച്ചു. പിള്ളയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നത് രാധാമണിയാണെന്നാണ് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss