|    Mar 28 Tue, 2017 1:47 pm
FLASH NEWS

എം കെ ദാമോദരന്‍ വീണ്ടും; ഇത്തവണ കോഴക്കേസില്‍ മാണിക്ക് വേണ്ടി

Published : 7th September 2016 | Posted By: mi.ptk

mk-damodaran

കൊച്ചി: കെഎം മാണിക്ക് എതിരായ വിജിലന്‍സ് കേസില്‍ മാണിക്ക് വേണ്ടി അഡ്വ.എം കെ ദാമോദരന്‍ ഹൈകോടതിയില്‍ ഹാജരായി. കോഴി നികുതി വെട്ടിപ്പ് കേസിലാണ് സര്‍ക്കാരിന് എതിരായി മാണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരന്‍ ഹാജരായത്.മാണിക്ക് എതിരായ വിജിലന്‍സ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ദാമോദരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ നിയോപദേഷ്ടാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട എംകെ ദാമോദരന്‍ പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.നേരത്തെ ലോട്ടറി തട്ടിപ്പ് നടത്തിയ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടിയും ക്വാറി ഉടമകള്‍ക്ക് വേണ്ടിയും ഹാജരായ ദാമോദരന്റെ നടപടികളാണ് വിവാദത്തിന് വഴി വച്ചത്. സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ എതിര്‍ഭാഗത്തിന് വേണ്ടി വാദിക്കുന്നയാള്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനാകുന്നതിലുള്ള വൈരുധ്യതയാണ് വിവാദങ്ങളിലേക്ക് നയിച്ചത്.
rss-short-ad

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day