|    Jan 20 Fri, 2017 7:37 pm
FLASH NEWS

എം കെ ദാമോദരന്‍ വിവാദം: വിഎസിനോട് വിയോജിച്ച് കോടിയേരി

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: എം കെ ദാമോദരന്‍ വിവാദത്തില്‍ സിപിഎം ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്നതിന്റെ കാരണം അദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ താനുമായി ചര്‍ച്ചയും ചെയ്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പരാതി നല്‍കിയതിനാലാണ് എം കെ ദാമോദരന്‍ സ്ഥാനം ഏറ്റെടുക്കാത്തതെന്ന വിഎസ് അച്യുതാനന്ദന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് വിഎസിന്റെ അഭിപ്രായമായിരിക്കുമെന്നും ഇക്കാര്യത്തില്‍ വിവാദത്തിനില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
സുശീല ഭട്ട് വിഷയത്തിലും വിഎസിന്റെ നിലപാടുകളെ കോടിയേരി തള്ളി. ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തു നിന്ന് സുശീല ആര്‍ ഭട്ടിനെ മാറ്റിയതില്‍ വിവാദമില്ലെന്ന് കോടിയേരി വ്യക്തമാക്കി. അവരെ മാറ്റിയത് നിര്‍ണായകഘട്ടത്തിലല്ല. കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പ്ലീഡര്‍മാരെ ഈ സര്‍ക്കാര്‍ മാറ്റി. ഇത്തരത്തില്‍ മാറ്റിയ 20 പേര്‍ക്ക് പകരമായി 18 പേരെയും നിയമിച്ചുകഴിഞ്ഞു. കേസുകള്‍ നടത്തുന്നതിന് വേണ്ടി സമര്‍ഥരായ അഭിഭാഷകരെ പ്ലീഡര്‍മാരായി നിയമിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച് സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇതിനായി സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കണം. ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക