|    Jan 19 Thu, 2017 10:51 pm
FLASH NEWS

എം കെ ദാമോദരന്‍ പദവിയൊഴിയുന്ന കാര്യം അറിയില്ല: മുഖ്യമന്ത്രി

Published : 8th July 2016 | Posted By: SMR

തിരുവനന്തപുരം: നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നും അഡ്വ. എം കെ ദാമോദരന്‍ ഒഴിയുന്നുവെന്ന വാര്‍ത്തകളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതര സംസ്ഥാന ലോട്ടറി വില്‍പനക്കാരനായ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തിരുന്ന് ലോട്ടറി മാഫിയക്കു വേണ്ടി ദാമോദരന്‍ ഹാജരായതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹാജരായത് തെറ്റായ സന്ദേശം നല്‍കിയെന്ന് വി എസ് അച്യുതാനന്ദന്‍ നേരത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക