|    Dec 15 Sat, 2018 4:42 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എം ഐ ഷാനവാസ് എംപി ഇനി ഓര്‍മ

Published : 23rd November 2018 | Posted By: kasim kzm

കൊച്ചി: കഴിഞ്ഞദിവസം അന്തരിച്ച കെപിസിസി വര്‍ക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം ഐ ഷാനവാസിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. കലൂര്‍ തോട്ടത്തുംപടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഇന്നലെ രാവില ഖബറടക്കം. മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
എം ഐ ഷാനവാസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളം നോര്‍ത്തിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് രാവിലെ മുതല്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ ഒഴുക്കായിരുന്നു. ഭരണ, പ്രതിപക്ഷ നേതാക്കള്‍, ജനപ്രതിനിധികള്‍, മതനേതാക്കള്‍ തുടങ്ങിയവര്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് കെപിസിസിയുടെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ അനുശോചന സമ്മേളനവും നടന്നു.
കോണ്‍ഗ്രസ്സിന്റെ വലിയ ശക്തിയായിരുന്നു എം ഐ ഷാനവാസ് എംപിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ എല്ലാ പരീക്ഷണഘട്ടങ്ങളിലും ധൈര്യപൂര്‍വം തീരുമാനങ്ങളെടുക്കാനും പാര്‍ട്ടിക്കായി നയങ്ങള്‍ രൂപീകരിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. പാര്‍ട്ടിക്ക് ഷാനവാസിന്റെ സേവനം അനിവാര്യമായ ഘട്ടത്തിലെ അദ്ദേഹത്തിന്റെ വിയോഗം കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss