|    Dec 19 Wed, 2018 8:12 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

എം ഐ ഷാനവാസിന്റെ നിര്യാണത്തില്‍ സോഷ്യല്‍ ഫോറം അനുശോചിച്ചു

Published : 25th November 2018 | Posted By: AAK

ദമ്മാം: വയനാട് പാര്‍ലിമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. എല്ലാ സാമൂഹിക വിഭാഗങ്ങളെയും സംഘടനകളെയും ഉള്‍ക്കൊള്ളാനും എല്ലാവരുമായി അടുപ്പം നിലനിര്‍ത്താനും കഴിഞ്ഞ അപൂര്‍വ്വ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു ഷാനവാസെന്ന് ഫോറം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് നാസര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍തൊടി റിപോര്‍ട്ട് അവതരിപ്പിച്ചു. ഡിസംബര്‍ ആറിന് കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ബാബരി മസ്ജിദ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വൈസ് പ്രസിഡന്റ് സലിം മുഞ്ചക്കല്‍, നിര്‍വാഹക സമിതിയംഗങ്ങളായ കുഞ്ഞിക്കോയ താനൂര്‍, സുബൈര്‍ നാറാത്ത്, അബ്ദുല്‍ റഷീദ് പുന്നപ്ര, അബ്ദുര്‍റഹീം വടകര, അഷ്റഫ് മേപ്പയൂര്‍, മന്‍സൂര്‍ ആലംകോട്, അഹമ്മദ് യൂസുഫ്, ഷാഫി വെട്ടം, അലി മങ്ങാട്ടൂര്‍, ഷജീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി അന്‍സാര്‍ കോട്ടയം നന്ദി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss