|    Aug 17 Fri, 2018 9:27 am

എം എ യൂസുഫലിയുടെ ഫണ്ടിനെചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Published : 9th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: നഗരസഭയിലെ നിര്‍ധന രോഗികളുടെ ചികില്‍സക്കായി ചെയര്‍മാന്റെ ഫണ്ടിലേക്ക് പ്രവാസി വ്യവസായി പത്മശ്രീ എം എ യൂസുഫലി നല്‍കിയ പത്ത് ലക്ഷം രൂപയെ ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. എം എ യൂസുഫലി പത്ത് ലക്ഷം നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും തുക എന്തു ചെയ്തുവെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുന്നില്‍ ഭരണപക്ഷത്തിന് ഉത്തരംമുട്ടി.
ഫണ്ട് കൈവശമുണ്ടെന്നും സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരം ചെയര്‍മാന്റെ ദുരിതാശ്വാസ ഫണ്ടിലാണ് തുകയുള്ളതെന്നും ഭരണപക്ഷം പറഞ്ഞു.
എന്നാല്‍ ചെയര്‍മാന്റെ ദുരിതാശ്വാസ ഫണ്ടിലാണെങ്കില്‍ അത് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിയമപ്രകാരം നിക്ഷേപിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങളായ കെ മുഹമ്മദ് കുഞ്ഞി, ഹസയ്‌നാര്‍ കല്ലുരാവി, എം പി ജാഫര്‍, ടി കെ സുമയ്യ എന്നിവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഫണ്ട് പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പറഞ്ഞതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു.
ഫണ്ടിനെ ചൊല്ലിയുള്ള കാര്യങ്ങള്‍ അവസാന തീരുമാനമാകാതെ നിന്നു. സിപിഎം കൗണ്‍സിലറായ എന്‍ ഉണ്ണികൃഷ്ണന്‍ നഗരസഭാ ഓഫിസിലെത്തി ജീവനക്കാരില്‍ നിന്നും ബലം പ്രയോഗിച്ച് ഫയലുകള്‍ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞ സംഭവവും യോഗത്തില്‍ ചര്‍ച്ചയായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss