|    Dec 17 Mon, 2018 4:01 am
FLASH NEWS

എം എസ് മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തല്‍ പരിശീലനം 29ാം വര്‍ഷത്തിലേക്ക്‌

Published : 8th July 2018 | Posted By: kasim kzm

മൊഗ്രാല്‍: വ്യായാമം, കായിക മികവ് എന്നതിനു പുറമെ  ജീവിതരക്ഷയുടെ മാര്‍ഗ്ഗം കൂടിയായ നീന്തല്‍ പരിശീലനവുമായി എം എസ് മുഹമ്മദ് കുഞ്ഞി ഈ വര്‍ഷവും രംഗത്ത്. ഇതിനകം ആയിരക്കണക്കിന് കുട്ടികളെയാണ് മുഹമ്മദ് കുഞ്ഞി നീന്തല്‍ പരിശീലിപ്പിച്ചത്.
സൗജന്യ സേവനത്തിലൂടെ ‘ ത്രില്‍ ‘ കണ്ടെത്തുന്ന മുഹമ്മദ്കുഞ്ഞി ഈ മേഖലയില്‍ 29ാം വര്‍ഷത്തിലേക്ക്. ദേശീയവേദിയുടെ സജീവപ്രവര്‍ത്തകനും കലാകാരനുമായ മുഹമ്മദ് കുഞ്ഞിയുടെ ഈ വര്‍ഷത്തെ  നീന്തല്‍ പരിശീലനം ഒമ്പത് മുതല്‍ മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളത്തില്‍ ആരംഭിക്കുന്നു.
എട്ടിനും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ ഒപ്പോടുകൂടിയ അപേക്ഷ ഫോറം പൂരിപ്പിച്ച് വാങ്ങിയാണ് പ്രവേശനം നല്‍കുന്നത്.
ബ്രൗഷര്‍ പ്രകാശനം ദേശീയവേദി ഓഫിസില്‍ മൊഗ്രാല്‍ ഗവ. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്്മാന്‍ നിര്‍വഹിച്ചു. ടി കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ്, മുഹമ്മദ് അബ്‌കോ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss