|    Oct 19 Fri, 2018 8:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എം എല്‍ ഫോത്തേദാര്‍ അന്തരിച്ചു

Published : 29th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിശ്വസ്തനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മഖന്‍ലാല്‍ ഫോത്തേദാര്‍ (85) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അന്ത്യം. പ്രമേഹം, രക്തസമ്മര്‍ദം, അണുബാധ തുടങ്ങിയവ ബാധിച്ച ഫോത്തേദാറിനെ ജൂണ്‍ 20നാണ് ആ—ശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് അദ്ദേഹത്തെ ചികില്‍സിച്ചതെന്ന് മേദാന്ത ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ കെ ദുബെ പറഞ്ഞു. കശ്മീര്‍ സ്വദേശിയായ ഫോത്തേദാര്‍ 1950കളില്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് രാഷ്ട്രീയത്തില്‍ എത്തിച്ചത്. പിന്നീട് കോണ്‍ഗ്രസ്സിലെ ശക്തനായ നേതാവായി മാറി. 1950 മുതല്‍ ദീര്‍ഘകാലം ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി ആയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായിരുന്നു. രാജീവ് ഗാന്ധി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരുന്നു. അഞ്ചു ദശകം നീണ്ട രാഷ്ട്രീയജീവിതത്തിനിടയില്‍ ജനങ്ങളുടെ അവകാശത്തിനു വേണ്ടി പൊരുതിയ നേതാവായിരുന്നു ഫോത്തേദാര്‍ എന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും അനുശോചിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss