|    Jun 28 Wed, 2017 10:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എം എന്‍ രാവുണ്ണിയെ റിമാന്‍ഡ് ചെയ്തു

Published : 28th November 2016 | Posted By: SMR

കല്‍പ്പറ്റ: പോരാട്ടം നേതാവ് എം എന്‍ രാവുണ്ണിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ ഒട്ടിക്കുകയും ലഘുലേഖകള്‍ വിതരണം നടത്തിയതുമായും ബന്ധപ്പെട്ട് തലപ്പുഴ, വെള്ളമുണ്ട പോലിസ് സ്‌റ്റേഷനുകളില്‍ യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ ശനിയാഴ്ചയാണ് കോഴിക്കോട് നിന്നും അദേഹത്തെ അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ രാവുണ്ണിയെ കോടതി ഡിസംബര്‍ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
അതേസമയം മുണ്ടൂര്‍ രാവുണ്ണിക്കുമേല്‍ ചുമത്തിയ യുഎപിഎ പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രസ്താവിച്ചു. യുഎപിഎ ഞങ്ങളുടെ നയമല്ല എന്ന് പ്രഖ്യാപിക്കുകയും അടിക്കടി നിസ്സാര കാരണങ്ങള്‍ പറഞ്ഞ് മനുഷ്യ ാവകാശ പ്രവര്‍ത്തകര്‍ക്ക് മേലും മറ്റും ഭീകരനിയമം ചാര്‍ത്തുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരേ പൊതുസമൂഹത്തിന്റെ ശക്തമായ പ്രതികരണം ഉയര്‍ന്ന് വരണം.
നിലമ്പൂരിലെ മാവോവാദി ഏറ്റുമുട്ടല്‍കൊല വ്യാജമാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ അറസ്റ്റ് നടന്നത്. ഭരണകൂടത്തിന്റെ ചെയ്തികളെ എതിര്‍ക്കുന്നവരെ യുഎപിഎ ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ അറസ്റ്റ് എന്ന് ന്യായമായും സംശയിക്കുന്നു. ഇതിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക