|    May 30 Tue, 2017 4:59 pm
FLASH NEWS

എം എം മണിയുടെ സ്ഥാനാര്‍ഥിപര്യടനത്തിന് സമാപനം

Published : 13th May 2016 | Posted By: SMR

നെടുങ്കണ്ടം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എം മണിയുടെ സ്ഥാനാര്‍ഥി പര്യടനത്തിന് സമാപനം. രാജകുമാരിയിലായിരുന്നു പര്യടനം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ചെറുകിട ഏലം കര്‍ഷകര്‍ക്ക് വലിയ സമ്മാനം കരുതിവച്ചിട്ടുണ്ടെന്ന് എം എം മണി പറഞ്ഞു.
കാര്‍ഷിക മേഖലയുടെ തിരിച്ചുവരവും തൊഴിലാളികളുടെ കൂലി വര്‍ദ്ധനയും വിട്ടുവീഴ്ച്ചയില്ലാതെ നടപ്പിലാക്കും. പത്ത് പഞ്ചായത്തുകളിലും വര്‍ദ്ധിച്ച പിന്തുണയാണ് തനിക്ക് ലഭിച്ചത്. തോട്ടം മേഖലയിലും കാര്‍ഷിക മേഖലയിലും വന്‍വരവേല്‍പ്പാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ദലിത് ക്രൈസ്തവര്‍, പട്ടികജാതി ജനവിഭാഗം, ആദിവാസികള്‍ തുടങ്ങിയ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കുംവേണ്ടി നിലകൊള്ളുമെന്നും മണി പറഞ്ഞു.
രാവിലെ 7.30ന് കുടകില്‍ നിന്നായിരുന്നു പര്യടനത്തിന് തുടക്കം. തുടര്‍ന്ന് 32 കേന്ദ്രങ്ങള്‍ പിന്നിട്ട് രാജകുമാരിയില്‍ ഉജ്ജ്വല പ്രകടനത്തോടെ സമാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day