|    Oct 15 Mon, 2018 10:28 pm
FLASH NEWS

എം എം അക്ബറിന്റെ അറസ്റ്റ് മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം: മുസ്്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റി

Published : 27th February 2018 | Posted By: kasim kzm

ഈരാറ്റുപേട്ട: എം എം അക്ബറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുസ്്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റി ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ സായാഹ്്‌ന പ്രതിഷേധ സംഗമം നടത്തി. വിവിധ മുസ്്‌ലിം സംഘടനകള്‍ സംയുക്തമായി നടത്തിയ സംഗമത്തില്‍ എം എം അക്ബറിനെ നിരുപാധികം വിട്ടയക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. അറസ്റ്റ് മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് കമ്മിറ്റി വിലയിരുത്തി. പ്രതിഷേധ സായാഹ്്‌നസംഗമം മുസ്്‌ലിം ഏകോപന സമിതി ചെയര്‍മാന്‍ പി ഇ മുഹമ്മദ് സക്കീര്‍ ഉദ്ഘാടനം ചെയ്തു.
കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി എസ് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. മുഹമ്മദ് നദീര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ ഹാരിസ് സലാഹി സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്്‌ലാമി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ, വിസ്ഡം, വഹ്ദത്തെ ഇസ്്‌ലാമി, മുസ്്‌ലിം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, കെഐവൈഒ, എസ്‌ഐഒ, സോളിഡാരിറ്റി എന്നീ സംഘടനകളുടെ പ്രതിനിധികളും മഹല്ല് ഭാരവാഹികളും സംഗമത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss