|    Jan 17 Tue, 2017 10:29 am
FLASH NEWS

എം ആര്‍ നാദിര്‍ഷയ്ക്ക് അന്ത്യാഞ്ജലി

Published : 18th September 2016 | Posted By: mi.ptk

കൊല്ലം: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച തേജസ് ലേഖകന്‍ എം ആര്‍ നാദിര്‍ഷയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വവ്വാക്കാവ് ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ 11ഓടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കരുനാഗപ്പള്ളി കോണ്‍ഗ്രസ് ഭവനിലേക്ക് കൊണ്ടുപോയി. പിന്നീട് കുലശേഖരപുരം സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തിലും പൊതുദര്‍ശനത്തിന് വച്ച ശേഷം വിലാപയാത്രയായി വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് വവ്വാക്കാവ് ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നത്. വെള്ളിയാഴ്ച രാത്രി 9.45ഓടെ പുത്തന്‍തെരുവ് സലഫി മസ്ജിദിന് സമീപം വച്ചാണ് നാദിര്‍ഷ അപകടത്തില്‍പ്പെടുന്നത്. കുലശേഖരപുരത്തെ വീട്ടിലേക്ക് പോവുംവഴി മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിലെത്തിയ കാര്‍ നാദിര്‍ഷയുടെ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. നാദിര്‍ഷ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിനിടയാക്കിയ കാറും ഡ്രൈവറേയും പോലിസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്ന് കരുനാഗപ്പള്ളി പോലിസ് അറിയിച്ചു.വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, ആര്‍ രാമചന്ദ്രന്‍ എംഎല്‍എ, ഷാനിമോള്‍ ഉസ്്മാന്‍, സി ആര്‍ മഹേഷ്, എം ലിജു, അഡ്വ. കെ പി മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പി രാമഭദ്രന്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സത്താര്‍,  ജില്ലാ സെക്രട്ടറി ഷെഫീഖ് വള്ളക്കടവ്, തേജസിനെ പ്രതിനിധീകരിച്ച് പേഴ്‌സണല്‍ മാനേജര്‍ വി അസ്്‌ലം, പ്രമോഷന്‍ ആന്റ് ഡെവലപ്‌മെന്റ് മാനേജര്‍ സലിം കുറ്റിപ്പുഴ, പബ്ലിക്കേഷന്‍ മാനേജര്‍ വി എ മജീദ്, തിരുവനന്തപുരം യൂനിറ്റ് മാനേജര്‍ അയ്യൂബ്ഖാന്‍, തിരുവനന്തപുരം ബ്യൂറോ ഇന്‍ ചാര്‍ജ് നിഷാദ് എം ബഷീര്‍, കൊല്ലം ബ്യൂറോ ഇന്‍ചാര്‍ജ് സുധീര്‍ കെ ചന്ദനത്തോപ്പ്, കോഴിക്കോട് സോണല്‍ ഓര്‍ഗനൈസര്‍ എം അബ്ദുല്‍ റഹിം എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.നാദിര്‍ഷയുടെ നിര്യാണത്തില്‍ അനുശോചിച്ച് കരുനാഗപ്പള്ളി മണ്ഡലത്തില്‍ ഇന്നലെ ഉച്ചവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക