|    Jan 18 Thu, 2018 11:39 pm
FLASH NEWS

എംസി റോഡ് വികസനം; ഓട നിര്‍മാണം പുനരാരംഭിച്ചു

Published : 14th July 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: എംസി റോഡ് വികനത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി നഗരസഭക്കു സമീപം നടക്കേണ്ടിയിരുന്ന ഓടനിര്‍മാണവും  റോഡിന്റെ വീതി വര്‍ധിപ്പിക്കലും പുനരാരംഭിച്ചു. നഗരസഭ കോംപൗണ്ടില്‍ നിന്ന ഈട്ടി മരം ഉള്‍പ്പെടെയുള്ള മരങ്ങള്‍ കഴിഞ്ഞദിവസം വെട്ടിമാറ്റിയതിനെത്തുടര്‍ന്നാണ് പണികള്‍ പുനരാരംഭിച്ചത്. ഒരു മാസത്തിലേറെയായി ഈ മരങ്ങള്‍ വെട്ടിമാറ്റാഞ്ഞതിനെത്തുടര്‍ന്നു  ഈ ഭാഗത്തെ പണികള്‍ കെഎസ്ടിപി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. മരം വെട്ടിമാറ്റാന്‍ വനംവകുപ്പിന്റെ അനുമതി ലഭിക്കാഞ്ഞതിനെത്തുടര്‍ന്നാണ് മരങ്ങള്‍ വെട്ടിമാറ്റാന്‍ ആദ്യം വൈകിയതെങ്കില്‍ പിന്നീട് ഈട്ടി മരം ലേലത്തില്‍ പിടിക്കാന്‍ ആരും തയ്യാറാവാതിരുന്നതാണ് മരം വെട്ടിമാറ്റാന്‍ വൈകിയത്. തുടര്‍ന്നു മൂന്നു പ്രാവശ്യം ലേലം മാറ്റിവച്ചെങ്കിലും പിന്നീട് ചങ്ങനാശ്ശേരി  സ്വദേശി  മരം ലേലത്തില്‍ പിടിക്കുകയായിരുന്നു. തുടര്‍ന്നു ഇതു വെട്ടിമാറ്റാന്‍ വീണ്ടും  വൈകി. എന്നാല്‍ കഴിഞ്ഞദിവസം ഇവയെല്ലാം വെട്ടി മാറ്റുകയും പണികള്‍ ആരംഭിക്കുകയുമായിരുന്നു.  ഇതു വെട്ടിമാറ്റിയതോടെ റോഡിനാവശ്യമായ ഏറ്റെടുത്ത സ്ഥലത്തെ പണികളും നടത്തും. അതോടെ നഗരസഭയുടെ അതിര്‍ത്തിയില്‍ സംരക്ഷണഭിത്തികളും കെട്ടും. ഓടയുടെ പണികള്‍ പൂര്‍ത്തിയാവുന്നതോടെയാവും അവ നടക്കുക. ഈ പണികള്‍ പൂര്‍ത്തിയാലും എതിര്‍ഭാഗത്തെ ബിഎസ്എന്‍എല്ലിന്റെ സ്ഥലം ഏറ്റെടുക്കാനും അതിന്റെ മതില്‍ പൊളിക്കാനും അനുമതി ലഭിച്ചില്ല. ഇതുകാരണം ഈ വശത്തെ പണികള്‍ മുടങ്ങിയിരിക്കുകയാണ്. ആ ഭാഗത്തെ പണികള്‍കൂടി പൂര്‍ത്തിയായാലെ ചങ്ങനാശ്ശേരി ഭാഗത്തെ എംസി റോഡ് വികസനം പൂര്‍ത്തിയാവൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day