|    Feb 21 Tue, 2017 10:58 pm
FLASH NEWS

എംസി റോഡ് കിളിമാനൂര്‍ മുതല്‍ വട്ടപ്പാറ വരെ അപകടക്കെണി

Published : 12th October 2016 | Posted By: Abbasali tf

വെഞ്ഞാറമൂട്: എംസി റോഡി ല്‍ കിളിമാനൂര്‍ മുതല്‍ വട്ടപ്പാറ വരെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഉണ്ടായത് 50 ഓളം വാഹനാപകടങ്ങള്‍. ഇതില്‍ 20 ഓളം ജീവനുകള്‍ പൊലിഞ്ഞു. 150 ഓളം പേര്‍ക്ക് പരിക്കേറ്റു. 20 ഓളം പേര്‍ ശയ്യാവലംബികളായി. അപകടത്തില്‍ മരിച്ചതിലേറെയും ഇരുചക്ര വാഹന യാത്രികരായ യുവാക്കളാണ്. ഇത്രയും അപകടങ്ങള്‍ക്ക് കാരണമായിയുവാക്കളുടെ അമിത വേഗത, മദ്യപാനം തുടങ്ങി മറ്റ് പല കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും റോഡിന്റെ നിലവാര തകര്‍ച്ചയും അശാസ്ത്രീയമായ നിര്‍മ്മാണവും അപകട സൂചനാ ബോര്‍ഡുകള്‍ വയ്ക്കാത്തതും പ്രശ്‌നമാണെന്നു വിലയിരുത്തലുണ്ട്. ഏഴ് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് എംസി റോഡ് നിര്‍മിക്കുന്നത്. അന്നത്തെ സാഹചര്യത്തിനനുസരിച്ച് നിര്‍മിച്ച റോഡിന്റെ നവീകരണം പലഘട്ടങ്ങളിലും നടന്നിട്ടുണ്ടെങ്കിലും കാലാനുസൃതമായ രീതിയിലായിരുന്നില്ല. ഏറ്റവും അവസാനം കെഎസ്ടിപി റോഡു പണിയുടെ ഭാഗമായി കിളിമാനൂര്‍ മുതല്‍ തൈയ്ക്കാട് വരെ നവീകരണം നടന്നുവെങ്കിലും വന്‍ക്രമക്കേടുണ്ടായെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. തൈയ്ക്കാട് മുതല്‍ വട്ടപ്പാറ വരെയുള്ള റോഡ് ഭാഗങ്ങളില്‍ ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തിയതൊഴിച്ചാല്‍ കാര്യമായ നവീകരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇതും അശ്രദ്ധമായ ഡ്രൈവിങും മറ്റും ചേര്‍ന്ന് അപകടങ്ങള്‍ വര്‍ധിക്കുന്നതിനും ഒട്ടേറെ പേരുടെ ജീവന്‍ പൊലിയുന്നതിനും ഇടയാക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക