|    Oct 19 Thu, 2017 12:58 pm
FLASH NEWS

എംസി റോഡില്‍ ഏനാത്ത് പാലത്തിനു ചരിവ്

Published : 11th January 2017 | Posted By: fsq

 

പത്തനംതിട്ട: ഒരുവശത്തെ സ്പാനുകള്‍ ഇരുത്തിപ്പോയതിനെ തുടര്‍ന്ന്് എം.സി. റോഡില്‍ ഏനാത്ത് പാലത്തിന് ചരിവ്. നടപ്പാതയും കൈവരികളും പുറത്തേക്ക് തള്ളി. പാലത്തിന്റെ ഇരുവശത്തെ സ്ലാബുകള്‍ തമ്മില്‍ അരയടി അകല്‍ച്ച ഉണ്ടായാതായാണ് സൂചന. എംസിറോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുമൂലം ഒരുവശത്തേക്ക് മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളു. വാഹനങ്ങളൂടെ നീണ്ടനിര കിലോമീറ്ററുകള്‍ പിന്നിട്ടു. അടിത്തറ താഴ്ന്നതാവാം കാരണമെന്ന് സൂചനയുണ്ട്. ഇന്നലെ വൈകീട്ട് ഏഴോടെ  സമീപവാസികളാണ് കൈവരി തകര്‍ന്നത് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം അറിഞ്ഞ് പോലീസ് എത്തുകയും ഗതാഗതം നിയന്ത്രിക്കുകയുമായിരുന്നു. 1990-ല്‍ ആണ് പാലം നിര്‍മ്മിച്ചത്. പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ സതീശന്‍ ഇന്ന സ്ഥലത്തെത്തി പരിശോധന നടത്തും. വിവരം പോലീസ് കലക്ടറേറ്റില്‍ അറിയച്ചിതിനെ തുടര്‍ന്ന്  അവിടെനിന്നുള്ള വിദഗ്ദസംഘവും സ്ഥലത്തെത്തി. വാഹനം പോയപ്പോള്‍ വന്‍ ശബ്ദം ഉണ്ടായതിനെ തുടര്‍ന്നാണ് സമീപവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. നേരത്തെ ഇരുമ്പ് തൂണുകളോട് കൂടിയ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലമായിരുന്നു ഗതാഗതത്തിന് ഉപയോഗിച്ചിരുന്നത്. പാലത്തിന് സമീപത്തെ അനിയന്ത്രിതമായ മണല്‍ഖനനവും മഴക്കാലത്തെ ഒഴുക്കുതടികള്‍ തൂണിലിടിച്ചതും മൂലം പാലത്തിന് ബലക്ഷയം ഉണ്ടായതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മ്മിച്ചത്. അതിനുശേഷം അടുത്തിടെ പഴയ ഇരുമ്പുപാലം പൊളിച്ചുനീക്കുകയും ചെയ്തു. സംഭവമറിഞ്ഞ് അടൂരില്‍നിന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയോടെ ഏനാത്ത് എത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക