|    Jul 21 Sat, 2018 12:12 am
FLASH NEWS

എംസി റോഡിലെ പട്ടാള പാലം പൊളിച്ചു തുടങ്ങി

Published : 15th September 2017 | Posted By: fsq

 

അടൂര്‍: ഏനാത്ത് സേന നിര്‍മ്മിച്ച ബെയ്‌ലി പാലം പൊളിച്ചുമാറ്റിത്തുടങ്ങി. ഇന്നലെ രാവിലെ 9.30ന് ബ്രിഗേഡിയര്‍ മൈക്കിള്‍ എ ജെ ഫെര്‍ണാണ്ടസ് സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന്  സൈനികരുമായി ആശയവിനിമയം നടത്തി. ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതിന് സൈന്യത്തിന് പിന്തുളനല്‍കിയ കെഎസ്റ്റിപി ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും നന്ദി അറിയിച്ച ശേഷമാണ് ബ്രിഗേഡിയര്‍ മടങ്ങിയത്. ലെഫ്.കേണല്‍ ദാമോദറും ഒപ്പം ഉണ്ടായിരുന്നു. പാലത്തി ല്‍ പൂജ നടത്തിയ ശേഷം ഇരുവശത്തുമുള്ള നടപ്പാത പൊളിച്ചുതുടങ്ങി. ഇതു പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ബെയ്‌ലി പാലത്തിലെ ഇരുമ്പു പ്രതലം അഴിച്ചെടുക്കും. ഇരുവശത്തുമുള്ള ഇരുമ്പ് ഗര്‍ഡര്‍ ഏനാത്ത് ഭാഗത്തേക്ക് നീക്കി അഴിച്ചുമാറ്റുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. മദ്രാസ് റെജിമെന്റ് ആന്‍ഡ് സെന്ററിന്റെ സെക്കന്‍ദറാബാദ് എഞ്ചിനീയറിങ് റെജിമെന്റില്‍ നിന്നുമുള്ള മേജര്‍ വിനീത് ശോഭന്‍, കേണല്‍ വി കെ രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലം പൊളിക്കാ ന്‍ നേതൃത്വം നല്‍കുന്നത്. പാലം നിര്‍മ്മിച്ചപ്പോള്‍ അധികം വന്ന ഗര്‍ഡറും പൊളിക്കുന്നതിനുള്ള ഉപകരണങ്ങളും പാങ്ങോട് സൈനിക ക്യാംപില്‍ നിന്നും ഏനാത്ത് എത്തിച്ചിരുന്നു. പൊളിച്ചു നീക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ കെഎസ്റ്റിപി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് എന്നാത്ത് പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം നേരിട്ടതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.ഇതോടെ ചെറിയ വാഹനങ്ങള്‍ക്ക് പോകുന്നതിനായി ബെയ്‌ലി പാലം നിര്‍മ്മിക്കുകയായിരുന്നു. മേജര്‍ അനുഷ് കോശിയുടെ നേതൃത്വത്തിലായിരുന്നു പാലം നിര്‍മ്മിച്ചത്. രാജസ്ഥാന്‍, തമിഴ്‌നാട്, ഹരിയാന എന്നിവിടങ്ങളില്‍  നിന്നുമാണ് പാലം നിര്‍മ്മിക്കാന്‍ ആവശ്യമായ ഗര്‍ഡറുകള്‍ എത്തിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss