|    Aug 20 Mon, 2018 4:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എംവി ദേശശക്തി അടക്കം മൂന്നു കപ്പലുകളില്‍ പരിശോധന

Published : 9th August 2018 | Posted By: kasim kzm

കൊച്ചി: മുനമ്പത്ത് നിന്നു മല്‍സ്യബന്ധനത്തിനു പോയ ഓഷ്യാനിക് എന്ന ബോട്ടില്‍ കപ്പലിടിച്ച് അപകടമുണ്ടാവുന്ന സമയത്ത് അതുവഴി കടന്നുപോയ എംവി ദേശശക്തി കപ്പല്‍ മംഗളൂരുവിനു സമീപം നങ്കൂരമിട്ടു. ഈ കപ്പലാണോ ബോട്ടില്‍ ഇടിച്ചതെന്നു കണ്ടെത്തുന്നതിനായി പരിശോധനകള്‍ക്കും മറ്റുമായി കപ്പല്‍ മംഗളൂരു തുറമുഖത്തേക്ക് അടുപ്പിക്കാനാണ് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ചിട്ടുള്ളത്. ചെന്നൈയില്‍ നിന്ന് ഇറാഖിലേക്ക് പോവുകയായിരുന്നു കപ്പല്‍. ബോട്ടില്‍ ഇടിച്ചത് ഈ കപ്പല്‍ അല്ലെന്നാണ് ക്യാപ്റ്റന്‍ നാവികസേനയോട് പറഞ്ഞത്.
എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് കപ്പല്‍ നങ്കുരമിടാന്‍ നിര്‍ദേശിച്ചത്. മംഗളൂരുവില്‍ നിന്ന് ഒന്നര നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇപ്പോള്‍ കപ്പല്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തുറമുഖത്തെത്തിക്കും. അപകടസ്ഥലത്തുണ്ടായിരുന്ന മറ്റു രണ്ടു കപ്പലുകള്‍ മുംബൈയില്‍ നങ്കൂരമിട്ടിട്ടുണ്ട്. കൊളംബോയിലേക്ക് ഇതുവഴി പോയ മറ്റൊരു കപ്പലിനോടും നിര്‍ത്തിയിടാന്‍ ഷിപ്പിങ് മന്ത്രാലയം നിര്‍ദേശിച്ചതായും വിവരമുണ്ട്.
അതേസമയം, അപകടത്തില്‍ മരിച്ച തമിഴ്‌നാട്ടുകാരായ മൂന്നു തൊഴിലാളികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലാണ് സഹായ് രാജ് (50), യാക്കോബ് (57), യുഗനാഥന്‍ (45) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30നാണ് അപകടമുണ്ടാവുന്നത്. കപ്പലിലുണ്ടായിരുന്ന ഒമ്പതു പേരെ കാണാതായി. രക്ഷപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശി നരേന്‍ സര്‍ക്കാര്‍, തമിഴ്‌നാട് രാമന്‍തുറൈ സ്വദേശി എഡ്വിന്‍ എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss