|    Aug 21 Mon, 2017 10:20 am
Home   >  Todays Paper  >  Page 5  >  

എംബിബിഎസ് : സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകളില്‍ മാനദണ്ഡം ലംഘിച്ച് പ്രവേശനം നല്‍കി പഠനാവസരം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 181 കുട്ടികള്‍ക്കാണ് പഠനാവസരം നഷ്ടപ്പെട്ടത്. കോളജ് മാനേജുമെന്റുകളുടെ കെടുകാര്യസ്ഥത മൂലമാണ് ഇവര്‍ക്ക് അവസരം നഷ്ടപ്പെടുന്നത്.  ഈ സാഹചര്യത്തില്‍ യോഗ്യരായവര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ പരീക്ഷ മേല്‍നോട്ട സമിതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക