|    Dec 14 Thu, 2017 2:24 am
FLASH NEWS

എംബിബിഎസ് വിദ്യാര്‍ഥിയെ കേസില്‍ കുരുക്കുന്നു; ഡിവൈഎസ്പി അനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: നിര്‍ധനരായ രക്ഷകര്‍ത്താക്കളുടെ എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മകനെ അനാവശ്യമായി ക്രിമിനല്‍ കേസില്‍ പ്രതിയാക്കുന്നതിനെ കുറിച്ച് ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥന്‍ അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.  ജില്ലാ പോലിസ് മേധാവിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ്  നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഞ്ചാംപഴിഞ്ഞി വലിയ പുരയ്ക്കല്‍ സതീഷ്‌കുമാരി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.  മെഡിക്കല്‍ വിദ്യാര്‍ഥിയായ സതീഷ്‌കുമാരിയുടെ മകനെ പൂവ്വാര്‍ പോലിസ് അനാവശ്യമായി  കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുകയാണെന്നാണ് പരാതി.     ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിനു  സര്‍ക്കാര്‍ നടത്തുന്ന സര്‍വേയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെ കൃത്രിമ റേഷന്‍ കാര്‍ഡിന്റെ വിവരങ്ങള്‍ പഞ്ചായത്തില്‍ അറിയിച്ചതാണ് തനിക്കെതിരെയുള്ള ദേഷ്യത്തിനു കാരണമെന്ന് സതീഷ്‌കുമാരിയുടെ പരാതിയില്‍ പറയുന്നു.  സിഡിഎസ് അംഗമാണ് സതീഷ് കുമാരി.  സര്‍വേ നടത്തുന്ന സംഘത്തില്‍ സതീഷ്‌കുമാരിയുമുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് തങ്ങള്‍ മകനെ പഠിപ്പിക്കുന്നെതന്ന് പരാതിയില്‍ പറയുന്നു.  തന്നോടുള്ള വിരോധത്തിലാണ് മകനെതിരെ കേസെടുപ്പിക്കുന്നത്.  ഇതിനെ ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാരായ ചിലര്‍ ഭര്‍ത്താവിനെയും തന്നെയും ആക്രമിച്ചതായും പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണ്  പോലിസ് മകനെതിരെ തിരിയാനുള്ള കാരണമെന്നും പരാതിയിലുണ്ട്. അനേ്വഷണ റിപോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം. കേസ് അടുത്ത മാസം പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക