|    Dec 11 Mon, 2017 8:34 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചനിലയില്‍

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മ്യൂസിയം ഒബ്‌സര്‍വേറ്ററി എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ ഷാഹിന(20)യാണ് മരിച്ചത്. ശുചിത്വമിഷനിലെ അസി. കോ-ഓഡിനേറ്റര്‍ ഷറഫുദ്ദീന്റെയും നിയമസഭയിലെ സ്‌റ്റെനോഗ്രാഫര്‍ നിസയുടെയും മൂത്ത മകളാണ്.
ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ഈ സമയം വല്യുമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും രക്ഷകര്‍ത്താക്കളും ഷാഹിനയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒന്നാം വര്‍ഷ എംബിബിഎസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു ഷാഹിന. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ഷാഹിനയുടെ മരണം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളജിലും മ്യൂസിയം ഒബ്‌സര്‍വേറ്ററി എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലും പൊതുദര്‍ശനത്തിനു വച്ച ശേഷം ഇന്നലെ രാത്രി സ്വദേശത്തെത്തിച്ച് ബാലരാമപുരം വഴിമുക്ക് ആറാലുംമൂട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരി: ശില്‍പ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക