|    Mar 26 Sun, 2017 10:44 pm
FLASH NEWS

എംബിബിഎസ്-ബിഡിഎസ ് പ്രവേശനം: സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് നാളെ

Published : 17th September 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ,  സ്വകാര്യ സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ കോളജുകളില്‍ ഒഴിവുള്ള സര്‍ക്കാര്‍ സീറ്റുകളിലേക്കും പുതുതായി ഉള്‍പ്പെടുത്തുന്ന മെഡിക്കല്‍-ഡെന്റല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുമുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും.
2016ലെ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഈ അലോട്ട്‌മെന്റില്‍ നിലവിലെ ഹയര്‍ ഓപ്ഷനുകളിലേക്ക് പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കില്‍ ംംം.രലലസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ അവരവരുടെ  കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഓപ്ഷന്‍ പുനക്രമീകരണം, റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തുന്ന കോളജ്/കോഴ്‌സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുള്ള സൗകര്യം എന്നിവ നാളെ ഉച്ചയ്ക്ക് ഒന്നുവരെ ംംം.രലലസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലുണ്ടായിരിക്കും. നിശ്ചിതസമയത്തിനകം ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരുകാരണവശാലും എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകള്‍ നികത്താനുള്ള അലോട്ട്‌മെന്റിനായി പരിഗണിക്കില്ലെന്ന് പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക 19, 20 തിയ്യതികളില്‍ എസ്ബിടിയുടെ തിരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓണ്‍ലൈന്‍ പേമെന്റ് മുഖേനയോ അടയ്ക്കണം.
ഫീസ്/ബാക്കി തുക അടച്ച്‌വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്/കോളജില്‍ 20ന് വൈകീട്ട് അഞ്ചിനു മുമ്പ് പ്രവേശനം നേടേണ്ടതാണ്. നിശ്ചിതസമയത്തിനുള്ളില്‍ ഫീസ്/അധിക തുക ഒടുക്കാത്ത വിദ്യാര്‍ഥികളുടെയും കോളജുകളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെയും അലോട്ട്‌മെന്റും കോഴ്‌സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാവും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക