|    Mar 25 Sat, 2017 7:33 am
FLASH NEWS

എംബിബിഎസ്, ബിഡിഎസ്: സര്‍ക്കാര്‍ അലോട്ട്‌മെന്റ് ഇന്ന്

Published : 6th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാരിന് ലഭിച്ച 50 ശതമാനം എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്‍പ്പെടെ മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് ഇന്ന് നടക്കും. സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള ഓപ്ഷന്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നുവരെ നല്‍കാം.
എംബിബിഎസ്, ബിഡിഎസ് എന്നിവയിലേക്കുള്ള രണ്ടാം അലോട്ട്‌മെന്റും അഗ്രികള്‍ച്ചറല്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്‌സുകളിലേക്ക് മൂന്നാമത്തെയും അലോട്ടുമെന്റാണ് നടക്കുന്നത്. അലോട്ട്്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയ ഫീസ് ഏഴുമുതല്‍ ഒമ്പതുവരെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തിരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓണ്‍ലൈന്‍ പേമെന്റ് മുഖേനയോ ഒടുക്കണം. ഫീസടച്ചശേഷം അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ ഒമ്പതിനു വൈകീട്ട് അഞ്ചിന് മുമ്പായി പ്രവേശനം നേടണം. സര്‍ക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച ഫീസ് കോടതിയോ മറ്റ് അധികാരപ്പെട്ട സ്ഥാപനങ്ങളോ അംഗീകരിക്കാത്തപക്ഷം ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് എല്ലാ വിദ്യാര്‍ഥികളും അടയ്ക്കണം.
എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ലിക്വിഡേറ്റഡ് ഡാമേജസ് നല്‍കിയശേഷമേ പുതിയ അലോട്ട്‌മെന്റ് സ്വീകരിക്കാനാവൂ. ന്യൂനപക്ഷപദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളജുകളില്‍ ലഭ്യമായേക്കാവുന്ന കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്നവരും മറ്റു വിദ്യാര്‍ഥികളെപ്പോലെ താല്‍പര്യമുള്ള എല്ലാ കോളജുകളിലേക്കും www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ യഥാസമയം ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.ceekerala.org എന്ന വെബ്‌സൈറ്റില്‍. വിവരങ്ങള്‍ക്ക് പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ വിളിക്കാം: 0471 2339101, 2339102, 2339103, 2339104.

(Visited 9 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക