|    Sep 23 Sun, 2018 4:17 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

എംബിബിഎസ്/ബിഡിഎസ്: പട്ടിക പ്രസിദ്ധീകരിച്ചു

Published : 25th August 2018 | Posted By: kasim kzm

തിരുവനന്തപുരം: നിശ്ചിത സമയത്തിനകം പ്രവേശനം നേടിയിട്ടുള്ളതും ഇപ്പോള്‍ അഡ്മിഷന്‍ നിലനില്‍ക്കുന്നതുമായി കോളജ് അധികാരികള്‍ അംഗീകരിച്ച് സമര്‍പ്പിച്ചിട്ടുള്ള മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള വിദ്യാര്‍ഥികളുടെ ലിസറ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
മഴക്കെടുതി പരിഗണിച്ച് മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിനെ തുടര്‍ന്ന് എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിനുള്ള സമയം 23 വരെയായി ദീര്‍ഘിപ്പിച്ചിരുന്നു. പ്രസ്തുത പട്ടിക വിദ്യാര്‍ഥികള്‍ പരിശോധിച്ച് പ്രവേശനം ഉറപ്പുവരുത്തണം. പരാതികള്‍ ഉള്ളവര്‍ 27ന് വൈകീട്ട് അഞ്ചിനു മുമ്പായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. പട്ടിക സംബന്ധിച്ച് തിരുത്തലുകള്‍ പിന്നീട് അനുവദിക്കില്ല.
എംബിബിഎസ്/ബിഡിഎസ് ഒഴികെയുള്ള കോഴ്‌സുകളില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ 30ന് വൈകീട്ട് അഞ്ചിനകം അതത് കോഴ്‌സുകളില്‍ പ്രവേശനം നേടണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss