|    Sep 21 Thu, 2017 7:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എംബിബിഎസ് ഫീസ് ഘടന; ഇന്നു കോടതിയെ അറിയിക്കും

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ പ്രഥമയോഗം ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്നു. എംബിബിഎസ് പ്രവേശനത്തിനുള്ള ഫീസ് ഘടനയാണ് ജസ്റ്റിസ് രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമായും ചര്‍ച്ചയായത്. അടുത്ത അധ്യയനവര്‍ഷത്തെ സ്വാശ്രയ എംബിബിഎസ് പ്രവേശനത്തിനുള്ള ഫീസ്ഘടന സംബന്ധിച്ച് തീരുമാനമായി. ഇത് ഇന്ന് കോടതിയെ അറിയിക്കും.  കമ്മിറ്റിയില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍, കമ്മീഷണര്‍ ഓഫ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എന്നിവര്‍ ഔദ്യോഗിക അംഗങ്ങളും ഡോ. ജോയ് ജോബ് കുളവേലി, എസ് സുരേഷ്ബാബു, ഡോ. റാണി നായര്‍, കൃഷ്ണന്‍ എന്നിവര്‍ അനൗദ്യോഗിക അംഗങ്ങളുമാണ്. ഇവരുടെ യോഗമാണ് ഫീസ്ഘടന തീരുമാനിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക