|    Jul 19 Thu, 2018 5:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

എംബിബിഎസ് പ്രവേശനം: ഹരജി വീണ്ടും മാറ്റി

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് എംബിബിഎസിന് താല്‍ക്കാലിക പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രിംകോടതി ഉത്തരവിനെതിരേ  നല്‍കിയ റിട്ട് ഹരജികള്‍ കോടതി  ഇന്നത്തേക്കു മാറ്റിവച്ചു. ഹരജി പരിഗണിക്കുന്ന ബെഞ്ചിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കേസ് വീണ്ടും മാറ്റിവയ്ക്കാന്‍ കാരണം. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴും സമാനമായ തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ കേസ് പരിഗണിക്കാന്‍ എടുത്തപ്പോള്‍, ഇതിനു സമാനമായ മൂന്നു കേസുകളില്‍ ചീഫ് ജസ്റ്റിസ് വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിനാല്‍ ആ വിധിന്യായങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു വേണ്ടി ഹാജരായ വികാസ് സിങ് ചൂണ്ടിക്കാട്ടി. ഈ കേസുകളില്‍ കൗണ്‍സിലിനായിരുന്നു വിജയം. അതിനു പുറമെ ഇതുപോലുള്ള വേറെ 14 കേസുകളും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേട്ടിട്ടുണ്ടെന്നും കൗണ്‍സിലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.  ഈ പരാമര്‍ശം സുപ്രിംകോടതിയില്‍ രൂക്ഷമായ വാഗ്വാദത്തിനും ഇടയാക്കി. സ്വാശ്രയ കോളജുകള്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ദുഷ്യന്ത് ദവെയും രാജീവ് ധവാനുമാണ് ഹാജരായത്. ഒരു കേസ് ഇന്ന ബെഞ്ച് പരിഗണിക്കരുതെന്ന് പറയുന്നത് കോടതിയെ അവമതിക്കലാണെന്ന് ദുഷ്യന്ത് ദവെ പറഞ്ഞു. എന്നാല്‍,  മാസമായി സമാനമായ കേസുകള്‍ ചീഫ് ജസ്റ്റിസ് കേട്ടുവരുകയാണെന്നായിരുന്നു ഇതിന് വികാസ് സിങ് മറുപടി നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss