|    Jul 23 Mon, 2018 7:55 am
Home   >  Todays Paper  >  page 7  >  

എംബിബിഎസ് പ്രവേശനം: തീരുമാനമെടുക്കല്‍ മാറ്റിവച്ചു

Published : 14th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ കോളജുകളിലെ എംബിബിഎസ് പ്രവേശനം റദ്ദാക്കിയ സുപ്രിംകോടതി ഉത്തരവിനെതിരേ നല്‍കിയ റിട്ട് ഹരജിയില്‍ തീരുമാനമെടുക്കുന്നതു കോടതി മാറ്റിവച്ചു. മെഡിക്കല്‍ പ്രവേശനത്തിനുള്ള 2017-18 വര്‍ഷത്തെ അപേക്ഷകള്‍ ഒരു സ്ഥാപനത്തിന്റെയും സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവില്‍ വ്യക്തത വരുത്തുന്നതിനായാണ് തൊടുപുഴ അല്‍ അസ്ഹര്‍, ഡിഎം വയനാട്, അടൂര്‍ മൗണ്ട് സിയോന്‍ എന്നി മെഡിക്കല്‍ കോളജുകളുടെ പ്രവേശനം റദ്ദാക്കിയ സംഭവത്തില്‍ തീരുമാനമെടുക്കുന്നതു മാറ്റിയത്. പാലക്കാട് റോയല്‍ മെഡിക്കല്‍ ട്രസ്റ്റിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് ഈ വര്‍ഷം ഒരു സ്ഥാപനത്തിന്റെയും അപേക്ഷ സ്വീകരിക്കരുതെന്നു സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss