|    Oct 23 Tue, 2018 12:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എംബിബിഎസ് : ടിസി വാങ്ങിയ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ വെട്ടില്‍

Published : 7th September 2017 | Posted By: fsq

 

വി ജി പോറ്റി കിളിമാനൂര്‍

കിളിമാനൂര്‍: എംബിബിഎസ് മോഹവുമായി പഠിച്ചിരുന്ന സ്ഥാപനങ്ങളില്‍ നിന്നു വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും സ്വാശ്രയ കോളജുകളിലെ വലിയ ഫീസ് കാരണം എംബിബിഎസിന് പ്രവേശനം നേടാന്‍ കഴിയാത്തതുമായ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ വെട്ടിലായി. അടിയന്തരമായി സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ ഇവരുടെ ഉപരിപഠനം വഴിമുട്ടും. ഇതുമൂലം വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. 2017ലെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രകാരം മെഡിക്കല്‍ അലൈഡ് കോഴ്‌സുകളായ ബിഎസ്‌സി അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഡയറി സയന്‍സ് തുടങ്ങിയ കോഴ്‌സുകളില്‍ പ്രവേശനം നേടിയ ശേഷം എംബിബിഎസ് പ്രവേശനത്തിന് വേണ്ടി പഠിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. എംബിബിഎസ് മോഹവുമായി ടിസി വാങ്ങിയ ഈ വിഭാഗം വിദ്യാര്‍ഥികളില്‍ പലര്‍ക്കും എംബിബിഎസിന് സ്വാശ്രയ കോളജുകളില്‍ ഫീസ് 11 ലക്ഷമായി ഉയര്‍ത്തിയതുമൂലം പ്രവേശനം നേടാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ പഠിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പുറത്തുവരികയും അതേസമയം എംബിബിഎസിന് വര്‍ധിച്ച ഫീസ് താങ്ങാന്‍ കഴിയാതെ പുതിയ സ്ഥലത്ത് പ്രവേശനം നേടാന്‍ കഴിഞ്ഞതുമില്ല. ഇവര്‍ക്ക് പഠിച്ചിരുന്ന സ്ഥാപനത്തില്‍ തിരികെ പോവണമെങ്കില്‍ സര്‍ക്കാര്‍ കനിയണം. അതേസമയം എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍ കോഴ്‌സുകളി ല്‍ പഠിച്ചുകൊണ്ടിരുന്നതും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതും സ്വാശ്രയ കോളജുകളില്‍ എംബിബിഎസിന് പ്രവേശനം നേടാന്‍ കഴിയാത്തതുമായ വിദ്യാര്‍ഥികളെ ആഗസ്ത് 23ലെ വിദ്യാഭ്യാസ വകുപ്പിന്റെ 1596/ 2017 ഉത്തരവ് പ്രകാരം തിരികെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നു രക്ഷിതാക്കളും വിദ്യാര്‍ഥികളും ആരോപിക്കുന്നു. അടുത്ത അലോട്ട്‌മെന്റിലുള്ള ഒഴിവ് സംബന്ധിച്ച അറിയിപ്പ് വരുന്നതിനു മുമ്പ് ഇവരുടെ തുടര്‍ പ്രവേശനം സാധ്യമാവുന്ന തരത്തി ല്‍ സര്‍ക്കാര്‍ ഉത്തരവ് വന്നില്ലെങ്കില്‍ തുടര്‍പഠനവും ഭാവിയും എന്നെന്നേക്കുമായി നഷ്ടമാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss