എംബിബിഎസില്‍ സ്വപ്നവിജയം നേടിയവര്‍ക്ക് മധുരവുമായി എംഎല്‍എ
Published : 6th April 2018 | Posted By: kasim kzm
മഞ്ചേരി: സംസ്ഥാനത്ത് എംബിബിഎസ് പരീക്ഷയില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിനെ ഒന്നാമതെത്തിച്ച ആദ്യബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് സ്നേഹ മധുരവുമായി എം ഉമ്മര്‍ എംഎല്‍എ. 85 അംഗ സംഘത്തിന്റെ ഹൗസ് സര്‍ജന്‍സി തുടരുന്നതിനിടെയാണ് എംഎല്‍എ മെഡിക്കല്‍ കോളജിലെത്തിയത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും മധുരം നല്‍കിയാണ് എംഎല്‍എ മടങ്ങിയത്. നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ വിജയാരവത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ എംഎല്‍എ മെഡിക്കല്‍ കോളജിലെത്തിയിരുന്നില്ല.
സംസ്ഥാനത്ത് ഒന്നാമതെത്തിയ മഞ്ചേരി മെഡിക്കല്‍ കോളജിന്റെ വിജയം 97 ശതമാനമാണ്. അസൗകര്യങ്ങള്‍ക്കിടയില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ എംബിബിഎസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. 36 ഫസ്റ്റ്ക്ലാസും 40 സെക്കന്‍ഡ് ക്ലാസുകളും വിദ്യാര്‍ഥികള്‍ നേടി.
ആദ്യ ബാച്ചിലുള്ളവരുടെ ഹൗസ് സര്‍ജന്‍സി പുരോഗമിക്കുകയാണ്. 85 പുതിയ ഡോക്ടര്‍മാരുടെ സേവനം ലഭിച്ചതോടെ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുടെ ജോലിഭാരം കുറഞ്ഞിട്ടുണ്ട്.
അത്യാഹിതവിഭാഹം, വാര്‍ഡുകള്‍, തിയറ്ററുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുമെന്നത് രോഗികള്‍ക്കും ആശ്വാസമാണ്. ആദ്യമായി ഹൗസര്സര്ജെന്സി ആരംഭിക്കുന്നതിനാല്‍ മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.