|    Mar 29 Wed, 2017 8:50 pm
FLASH NEWS

എംപ്ലോയ്‌മെന്റ് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കുന്നില്ലെന്ന് പരാതി

Published : 28th July 2016 | Posted By: SMR

പാലക്കാട്: പാലക്കാട് നഗരസഭയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഉദ്യോഗം തേടിയെത്തിയവര്‍ക്ക് നിയമനം നല്‍കുന്നില്ലെന്ന് പരാതി. ജോലിക്കാരെ ആവശ്യപ്പെട്ടു  നഗരസഭ തന്നെ എംപ്ലോയ്‌മെന്റില്‍ സമ്മര്‍ദ്ധം ചെലുത്തിയതിന്റെ ഭാഗമായി എത്തിയ 560 ഉദ്യോഗാര്‍ഥികള്‍ക്കാണ് നിയമനം നല്‍കാതെ നഗരസഭ വട്ടം കറക്കുന്നത്.
ശുചീകരണം മുതലുള്ള താല്‍ക്കാലിക ജോലികള്‍ക്കായാണ് എംപ്ലോയ്‌മെന്റ് ലിസ്റ്റില്‍ നിന്ന് ഇത്രയും പേരെ തിരഞ്ഞെടുത്തത്. നിയമന ഉത്തരവ് നല്‍കിയിട്ട് ആറുമാസത്തിലേറെയായി.എന്നാല്‍ നാളിതുവരെയായിട്ടും ഇവരെ ജോലിയില്‍ എടുത്തിട്ടില്ല. ആറുമാസക്കാലത്തേക്കാണ് ഇവര്‍ക്ക് നഗരസഭ ജോലി നല്‍കുക. നിലവില്‍ പണിയെടുത്തുകൊണ്ടിരിക്കുന്നവര്‍ നിയമനടപടികളുമായി കോടതിയെ സമീപിച്ചതുകൊണ്ടാണ്  എംപ്ലോയ്‌മെന്റ് ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ കഴിയാത്തതെന്നാണ് നഗരസഭ നല്‍കുന്ന വിശദീകരണം. നിയമനം നീണ്ടുപോകുന്നത് ഉദ്യോഗാര്‍ഥികളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
നിയമന ഉത്തരവ് ലഭിക്കാത്തതുമൂലം മറ്റുജോലികളില്‍ നിന്ന് ഇവര്‍ എപ്ലോയ്‌മെന്റിന്റെ പടിക്കു പുറത്തായിരിക്കുകയാണ്. നിയമനം നല്‍കിയില്ലെങ്കിലും കുഴപ്പമില്ല, നിയമന ഉത്തരവ് എംപ്ലേയ്‌മെന്റിലേക്ക് തിരിച്ചയച്ചാല്‍ മതിയെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. ഇവരുടെ  നിയമന  ഉത്തരവ് തിരിച്ചയക്കാത്തതു കാരണം മറ്റു ജോലികളില്‍ ഇവരെ എംപ്ലോയ്‌മെന്റ് അധികൃതര്‍ ഉള്‍പ്പെടുത്തുന്നില്ല. നിയമനം നല്‍കാന്‍ കഴിയില്ലെന്ന നഗരസഭയുടെ വിശദീകരണം ലഭിച്ചാലെ തുടര്‍നടപടികളെടുക്കുവെന്ന വാശിയും എംപ്ലേയ്‌മെന്റ് അധികൃതര്‍ വച്ചുപുലര്‍ത്തുന്നുണ്ട്.
ഉദ്യോഗാര്‍ഥികള്‍ക്കായി നഗരസഭാ സമ്മര്‍ദ്ധം ചെലുത്തിയതിന് അവരിലൂടെ തന്നെ മറുപടി വാങ്ങിക്കുകയെന്ന തന്ത്രവും ഇതിനുപിന്നുലുണ്ട ഉന്നത വിദ്യാഭ്യാസം നേടിയവര്‍ വരെ നഗരസഭയുടെ ലിസ്റ്റിലുണ്ട്. ജോലി നല്‍കുന്നില്ലെങ്കില്‍ നിയമന ഉത്തരവ് തിരച്ചയക്കാന്‍ വേണ്ട നടപടികളെടുക്കണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day