|    Jan 23 Mon, 2017 1:45 am
FLASH NEWS

എംപി ഫണ്ട്: 70 ശതമാനം തുക വിനിയോഗിച്ചു

Published : 1st October 2016 | Posted By: Abbasali tf

കൊല്ലം:  പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 70 ശതമാനം തുക വിനിയോഗിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 279 പ്രവൃത്തികളാണ് നിര്‍ദ്ദേശിച്ചത്. ഇതില്‍ 200 പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു.  അതില്‍ 175 പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. അവശേഷിക്കുന്ന 25 പ്രവൃത്തികളുടെ  നിര്‍മ്മാണം പുരോഗതിയിലാണ്. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രദേശിക വികസന ഫണ്ടിന്റെ വിനിയോഗത്തെ കുറിച്ച് കൊല്ലം കലക്ടറേറ്റില്‍ എംപിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കൊല്ലം ജില്ലാ കലക്ടര്‍ ടി മിത്രയ്ക്ക് പുറമെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ബന്ധപ്പെട്ട പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.2016-17 സാമ്പത്തിക വര്‍ഷത്തില്‍ എം.പി ഫണ്ടിന്റെ വിനിയോഗത്തിനായി  അഞ്ച് കോടി രൂപയുടെ പ്രവൃത്തികള്‍ തയ്യാറാക്കി ബന്ധപ്പെട്ട ജില്ലാ കലകടര്‍മാര്‍ക്ക് സമര്‍പ്പിച്ചതായും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക