|    Oct 15 Mon, 2018 8:48 pm
FLASH NEWS

എംപി ഫണ്ടില്‍ നിന്ന് 39 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍; ചെര്‍പ്പുളശ്ശേരിയില്‍ 30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : 21st September 2017 | Posted By: fsq

 

പാലക്കാട്:ജില്ലയിലെ 39 സ്‌കൂളുകളില്‍ എംബി രാജേഷ് എംപിയുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് സ്ഥാപിക്കുന്ന സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും ചെര്‍പ്പുളശ്ശേരി ഗവ.ഹൈസ്‌കൂളിലെ ക്ലാസ് റൂമാണ് ഉദ്ഘാടനം ചെയ്യുക. നിര്‍മിതി കേന്ദ്രയ്ക്കാണ് നിര്‍മാണ ചുമതല. കംപ്യൂട്ടറും അനുബന്ധ സാമഗ്രികളും കെല്‍ട്രോണ്‍ അനുവദിക്കും. എംപി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങള്‍ നേരിട്ടാല്‍ അതത് സമയത്ത് അറിയിക്കണമെന്ന് എംബി രാജേഷ് എംപി പറഞ്ഞു. എംപി ഫണ്ട് വിനിയോഗിച്ച് ജില്ലയില്‍ നടത്തുന്ന വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി ഒറ്റപ്പാലം ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍, ഒറ്റപ്പാലം-ഷൊര്‍ണൂര്‍ താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് സെന്ററുകള്‍ എന്നിവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍മിതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. സാമൂഹിക നീതി വകുപ്പ് മുഖേന അനുവദിക്കേണ്ട മുച്ചക്ര വാഹനങ്ങള്‍, വിവിധ ബ്ലോക്കുകളിലെ റോഡുകള്‍, പട്ടികജാതി കോളനികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കല്ലേക്കാട് ബസ് സ്‌റ്റോപ്പ്, മുതുതല സ്‌കൂളിലെ ശൗചാലയം എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.  വെള്ളിനേഴി കലാഗ്രാമത്തിന്റെ പണിപ്പുര നിര്‍മാണത്തിന് അനുവദിച്ച തുക വിനിയോഗിച്ച് പ്രവൃത്തികള്‍ ത്വരിതപ്പെടുത്താനും തീരുമാനിച്ചു. എഡിഎം എസ്്് വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ബിഡിഒ.മാര്‍ , മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss