|    Nov 16 Fri, 2018 2:01 pm
FLASH NEWS

എംപി ഫണ്ടില്‍ നിന്ന് തുക അനുവദിച്ചു

Published : 29th August 2018 | Posted By: kasim kzm

വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നും ഈ വര്‍ഷം കുറ്റിയാടി നിയോജകമണ്ഡലത്തില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പദ്ധതികള്‍ക്ക് തുക അനുവദിച്ചു.
കാരാളിപ്പാലം ചെയ്യേരിമുക്ക് റോഡ് നവീകരണത്തിന് നാല് ലക്ഷം രൂപ, കണ്ണമ്പത്ത്കര കരിമ്പാക്കണ്ടിമീത്തല്‍ പൊതുകിണറിന് നാല് ലക്ഷം രൂപ, മണിത്തോത്ത്താഴ നരിക്കാട്ടേരി റോഡിന് 5 ലക്ഷം, അരയാക്കൂല്‍താഴ മാണിക്കോത്ത്താഴ റോഡ് നാല് ലക്ഷം.
വട്ടോളി എല്‍പി സ്‌കൂള്‍ കമ്പ്യൂട്ടറിന് 60,000/, അമ്മാരപ്പള്ളിതാഴ കുയ്യടിപ്പാറ റോഡിന് നാല് ലക്ഷം, പീടികയുള്ളതില്‍ പാലത്തിന് 3 ലക്ഷം, പൊന്ന്യത്ത് യുപി സ്‌കൂള്‍ റോഡിന് നാല് ലക്ഷം, കിഴക്കയില്‍മുക്ക് മുയ്യാട്ട്കുന്നുമ്മല്‍ റോഡിന് 5 ലക്ഷം, ആര്യങ്കാവില്‍ അംഗന്‍വാടി റോഡിന് 3 ലക്ഷം, ഞാലിയില്‍മുക്ക് നായരോട്ടമ്പലം റോഡിന് നാല് ലക്ഷം.
വായേരിമുക്ക് കളത്തിക്കുന്നുമ്മല്‍താഴറോഡിന് നാല് ലക്ഷം, തുലാറ്റുനട കേളോത്ത്മുക്ക് റോഡിന് 5 ലക്ഷം, മയ്യന്നൂര്‍ എല്‍.പി സ്‌കൂളില്‍ കമ്പ്യൂട്ടറിന് 30,000/, വട്ടോളി ഗവ. യുപിസ്‌കൂളില്‍ കമ്പ്യൂട്ടറിന് 1.20,000/ എന്നിങ്ങനെയാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്.
കലക്ടറുടെ ഭരണാനുമതിക്കനുസരിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss