|    Mar 25 Sat, 2017 1:18 pm

എംപിയെ പരിഹസിച്ച് കലക്ടര്‍ സ്വയം പരിഹാസ്യനാവുന്നു: എംജിഎസ്

Published : 4th July 2016 | Posted By: SMR

കോഴിക്കോട്: കോഴിക്കോട് എംപിയെ പരിഹസിച്ച് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് സ്വയം അപഹാസ്യനാവുകയാണെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍. കോഴിക്കോട്ടെ ജനങ്ങളുടെ എല്ലാ പൊതു പ്രശ്‌നങ്ങളിലും സജീവമായി നീതിയുടെ ഭാഗത്തുനില്‍ക്കുകയും ഒരു മാതൃകാ ജനപ്രതിനിധിയെന്ന പേര് നേടുകയും ചെയ്ത എം കെ രാഘവനെപ്പറ്റി ഒന്നുമറിയാത്ത ഒരു മന്ദബുദ്ധിയെപ്പോലെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് കലക്ടര്‍ ഉന്നയിച്ചിട്ടുള്ളതെന്ന് എം ജിഎസ് ആരോപിച്ചു.
എംപി ഫണ്ടില്‍ നിന്ന് ജനകീയാവശ്യങ്ങള്‍ക്കുവേണ്ടി നീക്കിവച്ച ഫണ്ടുകള്‍ കാലതാമസം വരുത്താതെ അതത് പദ്ധതികളില്‍ ചെലവഴി—ക്കേണ്ട ഉത്തരവാദിത്തം ജില്ലാ കലക്ടര്‍ക്കാണ് എന്ന് അദ്ദേഹത്തിന് അറിയില്ല എന്നു തോന്നുന്നു. എംപിയുടെ ഫണ്ടിന്റെ കാര്യത്തില്‍ വീണ്ടും വീണ്ടും അന്വേഷണം നടത്തി താമസം വരുത്തുന്നുവെന്നാണ് എംപി ചൂണ്ടിക്കാണിച്ചതും. അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ ആ കാര്യമാണ് തെളിയിക്കേണ്ടത്. പകരം എംപിയെ ആക്ഷേപി—ക്കുകയല്ല വേണ്ടത്.
മാനാഞ്ചിറ-വെള്ളിമാട്കുന്ന് പാതയുടെ കാര്യത്തില്‍, പ്രവൃത്തി വര്‍ഷങ്ങളായി നീണ്ടുപോയപ്പോള്‍ റസിഡന്‍സ് അസോസിയേഷനുകള്‍ ചേര്‍ന്നുണ്ടാക്കിയ ആക്ഷന്‍ കമ്മിറ്റിയുടെ പ്രസിഡന്റായി തന്നെ തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്നു വര്‍ഷത്തോളം ആ സമിതി നിവേദനങ്ങള്‍ കൊടുക്കുകയും സത്യഗ്രഹം അനുഷ്ഠിക്കുകയും ചെയ്തതിന്റെ ഫലമായി കുറേ ഫണ്ട് പാസായി. എന്നിട്ടും കലക്ടര്‍ ഒളിച്ചുകളി നടത്തി കാര്യങ്ങള്‍ നടത്താതിരി—ക്കുകയാണ് ചെയ്തത്.
മാത്രമല്ല, ആക്ഷന്‍ കമ്മിറ്റിക്കാര്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണെന്നും അവര്‍ ഭൂമാഫിയ ഏജന്റുമാരാണെന്നും ഈ കലക്ടര്‍ പത്രപ്രസ്താവനകള്‍ നടത്തി. ശേഷം അദ്ദേഹത്തെ കണ്ട് ചര്‍ച്ച നടത്തിയപ്പോള്‍ അതെല്ലാം ചില തെറ്റിദ്ധാരണ കൊണ്ടു വന്നതാണെന്നും താന്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം ഏറ്റു പറഞ്ഞു. പക്ഷേ, പഴയ സമീപനം മാറ്റിയില്ല. ഇതെല്ലാം ഒരു രാഷ്ട്രീയ കക്ഷിയെ പ്രീതിപ്പെടുത്താന്‍ ചെയ്യുന്നതാണെന്ന് അന്നേ പറഞ്ഞുകേട്ടിരുന്നു. ഇപ്പോള്‍ അത് വ്യക്തമായി.
കോഴിക്കോട്ട് യഥാര്‍ഥ ജനസേവകരായി പ്രശംസ പിടിച്ചു പറ്റിയ കലക്ടര്‍മാര്‍ ഉണ്ടായിരുന്നു. ആ സ്ഥാനത്തിരിക്കുമ്പോള്‍ അവരുടെ പാരമ്പര്യം ഓര്‍മിക്കുന്നത് നന്നായിരിക്കുമെന്നും എം ജിഎസ് പറഞ്ഞു.
ജില്ലാ കലക്ടറുടെ നടപടികള്‍ക്കും നിലപാടുകള്‍ക്കുമെതിരേ ഇന്ന് കിഡ്‌സണ്‍ കോര്‍ണറില്‍ സാംസ്‌കാരിക കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.

(Visited 203 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക