|    Jan 21 Sat, 2017 5:37 am
FLASH NEWS

എംപിയെ തിരുത്തി രാംദേവ്;ചാമ്പ്യനുണ്ടാകുന്നത് ബീഫില്‍ നിന്നല്ല, നെയ്യില്‍ നിന്ന്

Published : 30th August 2016 | Posted By: mi.ptk

baba-ramdev

ബിജെപി എംപി ഉദിത് രാജിനെ തിരുത്തി രാംദേവ്.യഥാര്‍ത്ഥ ചാമ്പ്യന്മാര്‍ ഉണ്ടാകുന്നത് ബീഫ് കഴിച്ചിട്ടല്ല മറിച്ച് പശുവിന്റെ നെയ്യ് ഉപയോഗിച്ചിട്ടാണെന്ന് യോഗ ഗുരു രാംദേവ് പറഞ്ഞു. ഉസൈന്‍ ബോള്‍ട്ട് ഒളിംപിക്‌സില്‍ ഒന്‍പത് സ്വര്‍ണമെഡല്‍ നേടിയത് ബീഫ് കഴിച്ചതുകൊണ്ടാണെന്ന് ബിജെപി എംപി ഉദിത് രാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബോള്‍ട്ട് പാവപ്പെട്ടവനായിരുന്നെന്നും പരിശീലകന്റെ ഉപദേശമനുസരിച്ച് ഭക്ഷണത്തില്‍ ബീഫ് ഉള്‍പ്പെടുത്തിയതുകൊണ്ടാണ് ബോള്‍ട്ടിന് ശക്തി കിട്ടിയതെന്നുമായിരുന്നു എംപിയുടെ പ്രസ്താവന. ഇതിന് മറുപടിയെന്നോണമാണ് രാംദേവിന്റെ വെളിപ്പെടുത്തല്‍. ചാമ്പ്യന്‍മാര്‍ക്ക് ശക്തി ലഭിക്കുന്നത് പശുവിന്റെ നെയ്യില്‍ നിന്നാണെന്നും ബീഫില്‍ നിന്നല്ലെന്നുമാണ് രാം ദേവ് പറഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 264 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക