|    Nov 18 Sun, 2018 1:32 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എംപിയുടെ മകന്‍ പീഡിപ്പിച്ചെന്നെ് 11 നഴ്‌സിങ് വിദ്യാര്‍ഥിനികള്‍

Published : 5th August 2018 | Posted By: kasim kzm

നിസാമാബാദ്: തെലങ്കാന രാഷ്ട്രസമിതിയുടെ ലോക്‌സഭാംഗമായ ഡി ശ്രീനിവാസിന്റെ മകനെതിരേ ലൈംഗികാരോപണവുമായി 11 നഴ്‌സിങ് വിദ്യാര്‍ഥിനികള്‍. ഇയാളുടെ മകന്‍ സഞ്ജയിന്റെ ഉടമസ്ഥതയിലുള്ള നഴ്‌സിങ് കോളജിലെ വിദാര്‍ഥിനികളാണ് ഇയാള്‍ പീഡിപ്പിച്ചതായി കഴിഞ്ഞ ദിവസം നിസാമാബാദ് പോലിസില്‍ പരാതി നല്‍കിയത്. ഒട്ടേറെ തവണ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസിംഹ റെഡ്ഡിയെയും വിദ്യാര്‍ഥിനികള്‍ പരാതിയുമായി സമീപിച്ചിട്ടുണ്ട്. പരാതി ലഭിച്ചതായി നിസാമാബാദ് നോര്‍ത്ത് എസിപി അറിയിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി എസിപി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss