|    Jun 21 Thu, 2018 12:23 am
FLASH NEWS
Home   >  News now   >  

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി കമ്മറ്റി ശുപാര്‍ശ

Published : 30th April 2016 | Posted By: sdq

india nparliament

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി കമ്മറ്റി ശുപാര്‍ശ. എംപിമാരുടെ പ്രതിമാസ ശമ്പളം 50,000ത്തില്‍ നിന്ന് ഒരു ലക്ഷമായി വര്‍ധിപ്പിക്കാനും അലവന്‍സ് 45000ല്‍ നിന്ന് 90000ആക്കാനുമാണ് ശുപാര്‍ശ. ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ അടുത്ത യോഗത്തില്‍ പാസായേക്കും.
ഈ ശുപാര്‍ശ അംഗീകരിക്കപ്പെടുന്നതോടെ അലവന്‍സുകള്‍ അടക്കം എംപിമാരുടെ മൊത്തം പ്രതിമാസ ശമ്പളം 1.40 ലക്ഷത്തില്‍നിന്നു 2.80 ലക്ഷം രൂപയായി വര്‍ധിക്കും. എംപിമാരുടെ പെന്‍ഷന്‍ 75 ശതമാനം വര്‍ധിപ്പിക്കാനും ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss