|    May 28 Sun, 2017 1:17 am
FLASH NEWS

എംപിമാരുടെ യോഗം വഴിപാടെന്ന് ആക്ഷേപം

Published : 17th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ കേരളത്തില്‍നിന്നുള്ള എംപിമാരുടെ യോഗം ഇന്ന് വിളിച്ചുചേര്‍ത്തതിനെതിരേ എംപിമാര്‍ക്കിടയില്‍ നിന്നുതന്നെ വിമര്‍ശനം. സാധാരണ ഗതിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് തിയ്യതി പ്രഖ്യാപിച്ച് കഴിഞ്ഞ് ഏറെ വൈകാതെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തുനിന്നുള്ള എംപിമാരുടെ യോഗം വിളിക്കാറാണ് പതിവ്. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കണമെങ്കില്‍ 12 ദിവസം മുമ്പ് എഴുതി നല്‍കേണ്ടതുണ്ട്. അതിനാല്‍ ഇത്തവണ യോഗത്തില്‍ ഉയരുന്ന ആവശ്യമനുസരിച്ച് ചോദ്യം എഴുതിത്തയ്യാറാക്കി പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍ ഇന്നത്തെ യോഗം വെറും വഴിപാട് മാത്രമാണെന്നാണ് ആക്ഷേപം.
എങ്കിലും പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി നടത്തുന്ന യോഗം എന്ന നിലയ്ക്ക്, പ്രതിഷേധം ഉണ്ടെങ്കിലും പങ്കെടുക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് എംപിമാരുടെയും തീരുമാനം. മഴക്കാല സമ്മേളനത്തിന്റെ അജണ്ട എംപിമാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ അജണ്ടയിലൂന്നിയാവും ഇന്നത്തെ ചര്‍ച്ച നടക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day