|    Apr 30 Sun, 2017 8:22 pm
FLASH NEWS

എംപിമാരുടെ പ്രാദേശിക വികസന പദ്ധതി വേഗത്തിലാക്കാന്‍ പരിശീലനം

Published : 23rd November 2016 | Posted By: SMR

ആലപ്പുഴ: എംപിമാരുടെ പ്രാദേശിക വികസനപദ്ധതി നിര്‍വഹണം ഊര്‍ജ്ജിതപ്പെടുത്തുന്നതിനും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുമായി നിര്‍വഹണ- എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാ പ്ലാനിങ് ഓഫിസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.എംപി ലാഡ്‌സില്‍ അനുവദിക്കുന്ന പ്രവര്‍ത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി കൂടെക്കൂടെ ആവശ്യപ്പെടുന്ന പ്രവണത നിര്‍ഹണ ഉദ്യോഗസ്ഥര്‍ ഒഴിവാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. എംപിമാര്‍ നിര്‍ദേശിക്കുന്ന പ്രവൃത്തികള്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ച് കുറ്റമറ്റ രീതിയില്‍ എസ്റ്റിമേറ്റ് എടുക്കാനും പ്രവൃത്തികള്‍ സമയബന്ധിതമായി അധികച്ചെലവില്ലാതെ പൂര്‍ത്തീകരിച്ച് പദ്ധതിയുടെ പ്രയോജനം ജനങ്ങളിലെത്തിക്കാനും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.2016ലെ എംപി ലാഡ്‌സ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ കെ രാജേന്ദ്രന്‍ ക്ലാസെടുത്തു. കേന്ദ്ര സര്‍ക്കാര്‍ എംപി ലാഡ്‌സ് പദ്ധതികള്‍ക്കായി അനുവദിക്കുന്ന ഫണ്ട് യഥാസമയം വിനിയോഗിച്ച് പുരോഗതി റിപോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ഫണ്ടിന്റെ അടുത്ത ഗഡു എംപിമാര്‍ക്ക് അനുവദിച്ച് നല്‍കൂവെന്ന് പ്ലാനിങ് ഓഫിസര്‍ പറഞ്ഞു.ഡപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫിസര്‍ എസ് സത്യപ്രകാശ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫിസര്‍ എംപി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍, ബ്ലോക്ക്/മുനിസിപ്പല്‍ എന്‍ജിനീയര്‍മാര്‍, ജില്ലാതല എന്‍ജിനീയര്‍മാര്‍, മറ്റ് ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത്  ജില്ലയിലെ എംപി ലാഡ്‌സ് പ്രവര്‍ത്തി നിര്‍വഹണ ക്രമം പാലിക്കുന്നതിന് ചാര്‍ട്ട് തയ്യാറാക്കി. പരിശീലന പരിപാടിക്ക് ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ നേതൃത്വം നല്‍കി. മുനിസിപ്പല്‍ സെക്രട്ടറിമാര്‍, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day